Description
പൗരോഹിത്യത്തിന്റേയും കാപട്യത്തിന്റേയും കടിലതകളുടേയും കാമാതുരതയുടേയും ഫ്യൂഡല്‍ പാരമ്പര്യങ്ങളുടേതുമായ ഒരന്താളഘട്ടത്തില് അടിച്ചമര്‍ത്തപ്പെട്ട വരേണ്യവര്‍ഗത്തില്‍നിന്നും ഉയിര്‍ത്തെഴുന്നേറ്റ ഒരന്തര്ജന യുവിയുടെ അസാമാന്യതമായ പടയോട്ടമാണീ നോവലില്‍ പ്രതിപാദിച്ചിരിക്കുന്നത്. പ്രതിലോകമാകരികളെയും അകാലഘട്ടത്തിലെ കിരാതമായ രീതിനിയമങ്ങളെയും വെല്ലുവിളിച്ചുകൊണ്ട് ഒരു ഉല്ക്കപോലെ ഉയര്‍ന്നുപൊങ്ങിയ ജഗളിക്കല്‍ കുഞ്ചുണ്ണൂലി എന്ന കഥാപാത്രത്തെ വായനക്കാര്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയുന്നതല്ല. സ്ത്രീവിമോചനത്തിനുവേണ്ടിയും സ്വാതന്ത്ര്യത്തിന്റെ പ്രാണവായുവിന്നുവേണ്ടിയും പടപൊരുതിയ കുഞ്ചുണ്ണൂലിയുടെ സാഹസികത കുറിയേടത്ത് താത്രിയുടെ കഥയായി മാത്രം ഇവിടെ അവശേഷിക്കുന്നില്ല! ആധുനിക സമൂഹത്തിന്റെ ഒരു പരിച്ഛേദം കഥാപാത്രങ്ങളിലൂടെ ആവിഷ്ക്കരിക്കാനുള്ള ത്വര ഈ സൃഷ്ടിയില്‍ ഉടനീളം കാണാവുന്നതാണ്. നിരവധി നിരീക്ഷണങ്ങളും പരീക്ഷണങ്ങളും അന്വേഷണങ്ങളും നടത്തി രചിക്കപ്പെട്ട ഈ നോവല്‍ സര്‍ഗധനനായ ഒരെഴുത്തുകാരന്റെ വിവാദകൃതിയായി വിലയിരുത്തപ്പെടുന്നതില്‍ തെറ്റില്ല. മലയാള നോവല്‍രംഗത്തെ ശ്രദ്ധേയമായ ഒരു ഉപലബ്ധിയാണിത്. ഇതിലെ എണ്ണമറ്റ കഥാപാത്രങ്ങള്‍ ഇന്നലത്തേയും ഇന്നത്തേയും സജീവസ്മണകള് നമ്മിലുണര്‍ത്തുന്നു. ചരിത്രവും വസ്തുതകളും സംഭവങ്ങളും തമ്മിലന്യോന്യം ഇഴുകിച്ചേര്‍ന്ന ഈ നോവല്‍ ഒരഗ്നിസ്ഫോടനമായി അനുവാചകഹൃദയത്തില്‍ പെള്ളലേല്പ്പിക്കുന്നു.
Reviews
There are no reviews yet.