Book Adhyayanayathra
Book Adhyayanayathra

അധ്യയനയാത്ര

120.00

In stock

Author: Akbar Kakkattil Category: Language:   Malayalam
ISBN 13: 978-81-8266-376-3 Publisher: Mathrubhumi
Specifications Pages: 0 Binding:
About the Book

സ്മൃതിചിത്രങ്ങള്‍

വിദ്യാലയജീവിതം പലര്‍ക്കും മധുരസ്മരണയാണ്. അപൂര്‍വം ചിലര്‍ക്ക് കൈപ്പേറിയതും. കലാസാംസ്‌കാരികകേരളത്തിലെ പഴയ തലമുറയിലേയും പുതിയ തലമുറയിലേയും ഏതാനും പ്രശസ്ത വ്യക്തികള്‍ അവരുടെ
വിദ്യാലയസ്മരണകളുടെ ചുരുള്‍ നിവര്‍ത്തുകയാണിവിടെ. ഇതില്‍ അധ്യാപകരുമുണ്ട്. ചില അധ്യാപകര്‍ അവരുടെ വിദ്യാര്‍ഥികളുമായി ബന്ധപ്പെട്ട അനുഭവങ്ങള്‍ പങ്കുവെക്കുന്നു. ചിലര്‍ അധ്യാപനത്തിനിടയില്‍ നേരിടേണ്ടി വന്ന പ്രശ്‌നങ്ങള്‍… അനുഭവപാഠങ്ങളില്‍നിന്നുരുത്തി രിഞ്ഞ സങ്കല്പങ്ങള്‍ വിശദീകരിക്കുന്നു, വേറെ ചിലര്‍. അധികം പേരും വിദ്യാര്‍ഥിജീവിതത്തിലെ മുഹൂര്‍ത്തങ്ങളാണ് നമുക്കു പറഞ്ഞുതരുന്നത്. അതിലേറെയും പ്രിയപ്പെട്ട അധ്യാപകരെക്കുറിച്ചുള്ള സുഖകരമായ ഓര്‍മകള്‍… കൂട്ടത്തില്‍ അസുഖകരമായവയും…

ഈ അധ്യയനയാത്രയില്‍ ഉള്‍പ്പെട്ടവരുമായി ഞാന്‍ സാന്ദര്‍ഭികമായി പങ്കിട്ടവയാണ് അവരില്‍ ചിലരുടെ ഗതകാലസ്മൃതികളും ചിലരുടെ വര്‍ത്തമാനകാലസങ്കല്പങ്ങളും.

The Author

പ്രശസ്ത കഥാകൃത്ത്, നോവലിസ്റ്റ്, അധ്യാപകന്‍. തൃശൂര്‍ കേരളവര്‍മ്മ കോളേജ്, തലശ്ശേരി ബ്രണ്ണന്‍ കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഇപ്പോള്‍ കേന്ദ്രഗവണ്‍മെന്റിന്റെ സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍ ഭരണസമിതിയംഗവും കേരള സാഹിത്യ അക്കാദമി അംഗവും. മുപ്പതോളം കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അങ്കണം സാഹിത്യ അവാര്‍ഡ്, രണ്ടു തവണ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, എസ്.കെ. പൊറ്റെക്കാട്ട് അവാര്‍ഡ്, ജോസഫ് മുണ്ടശ്ശേരി അവാര്‍ഡ്, അബുദാബി ശക്തി അവാര്‍ഡ്, സാഹിത്യത്തിനുള്ള ഇന്ത്യാഗവണ്‍മെന്റ് ഫെലോഷിപ്പ്, രാജീവ് ഗാന്ധി പീസ് ഫൗണ്ടേഷന്‍ അവാര്‍ഡ്, ഗ്രാമദീപം അവാര്‍ഡ്, ടി.വി. കൊച്ചുബാവ അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. ഭാര്യ: വി. ജമീല. മക്കള്‍: സിതാര, സുഹാന. വിലാസം: കക്കട്ടില്‍. പി.ഒ., കോഴിക്കോട്.

Description

സ്മൃതിചിത്രങ്ങള്‍

വിദ്യാലയജീവിതം പലര്‍ക്കും മധുരസ്മരണയാണ്. അപൂര്‍വം ചിലര്‍ക്ക് കൈപ്പേറിയതും. കലാസാംസ്‌കാരികകേരളത്തിലെ പഴയ തലമുറയിലേയും പുതിയ തലമുറയിലേയും ഏതാനും പ്രശസ്ത വ്യക്തികള്‍ അവരുടെ
വിദ്യാലയസ്മരണകളുടെ ചുരുള്‍ നിവര്‍ത്തുകയാണിവിടെ. ഇതില്‍ അധ്യാപകരുമുണ്ട്. ചില അധ്യാപകര്‍ അവരുടെ വിദ്യാര്‍ഥികളുമായി ബന്ധപ്പെട്ട അനുഭവങ്ങള്‍ പങ്കുവെക്കുന്നു. ചിലര്‍ അധ്യാപനത്തിനിടയില്‍ നേരിടേണ്ടി വന്ന പ്രശ്‌നങ്ങള്‍… അനുഭവപാഠങ്ങളില്‍നിന്നുരുത്തി രിഞ്ഞ സങ്കല്പങ്ങള്‍ വിശദീകരിക്കുന്നു, വേറെ ചിലര്‍. അധികം പേരും വിദ്യാര്‍ഥിജീവിതത്തിലെ മുഹൂര്‍ത്തങ്ങളാണ് നമുക്കു പറഞ്ഞുതരുന്നത്. അതിലേറെയും പ്രിയപ്പെട്ട അധ്യാപകരെക്കുറിച്ചുള്ള സുഖകരമായ ഓര്‍മകള്‍… കൂട്ടത്തില്‍ അസുഖകരമായവയും…

ഈ അധ്യയനയാത്രയില്‍ ഉള്‍പ്പെട്ടവരുമായി ഞാന്‍ സാന്ദര്‍ഭികമായി പങ്കിട്ടവയാണ് അവരില്‍ ചിലരുടെ ഗതകാലസ്മൃതികളും ചിലരുടെ വര്‍ത്തമാനകാലസങ്കല്പങ്ങളും.

Reviews

There are no reviews yet.

Add a review

Adhyayanayathra
You're viewing: Adhyayanayathra 120.00
Add to cart