Description
‘ആകയാലും പ്രിയരേ, സുപ്രഭാതം’ എന്നു കേട്ടാൽ
എങ്ങനെയാണ് ഒരു നറും പുഞ്ചിരിയോടെയല്ലാതെ ഉണരുക?
ഒരുപിടി ദിനസരിക്കുറിപ്പുകൾ- അതാണീ പുസ്തകം.
ഇതിൽ മമ്മൂട്ടിയുടെ വീട്ടുമുറ്റത്തെ ശലഭം മുതൽ
ഫ്രോക്ക് കുഞ്ഞപ്പയുടെ വീട്ടിലെ മയിലു വരെ,
താരമ്മ മുതൽ ചിത്രൻ നമ്പൂതിരിപ്പാടു വരെ,
വി.കെ. ഹേമ മുതൽ റഫീക്ക് അഹമ്മദും
ഗോപീകൃഷ്ണനും വരെ, നഗ്നസത്യമായ പവിത്രൻ
മുതൽ അരവിന്ദനും അടൂർ ഗോപാലകൃഷ്ണനും വരെ,
വി.എസ്. ആർദ്ര മുതൽ എം.ടി. വരെ, ചൂല്, മുറം
തുടങ്ങി എണ്ണയാട്ടുന്ന ചക്കുവരെയുണ്ട്.
ശാരദക്കുട്ടിയും സി.എസ്. മീനാക്ഷിയും മുതൽ ബാലാമണിയമ്മ
വരെയുണ്ട് ഈ താളുകളിൽ. ബഹുസ്വരമായ ലോകം.
-പ്രിയ എ.എസ്.
വേറിട്ട ജീവിതംകൊണ്ടും എഴുത്തുകൊണ്ടും മലയാളത്തിനു
പ്രിയങ്കരനായ വി.കെ. ശ്രീരാമൻ ഫേസ്ബുക്കിൽ എഴുതിയ
കുറിപ്പുകളുടെ സമാഹാരം