Description
ഇ.എം. ഹാഷിം
ഹൃദയം പ്രണയത്താൽ ജ്വലിക്കുകയാണ്
നീയീ ജ്വാല കാണുന്നില്ലേ?
കടലിൽ തിരകളെന്നപോലെ
ഹൃദയം പ്രണയത്താൽ ഇളകിമറിയുകയാണ്.
ചിലർക്ക് പ്രണയം മരണത്തോടെ അവസാനിക്കുന്നത്
ചിലർക്കതൊരു ഓർമപ്പെടുത്തൽ.
വേറെ ചിലർക്കത് തുടർച്ചയാണ്.
പുല്ലാങ്കുഴലിൽനിന്നുയരുന്നത് അഗ്നിയാണ്, വെറും കാറ്റല്ല.
എല്ലാ സ്വാർഥചിന്തകളും
വെടിഞ്ഞ് നീയൊരു ഉന്മാദിയാകു
ഒരു വൈദ്യനും സുഖപ്പെടുത്താനാവാത്തെ ഉന്മാദി
– ജലാലുദ്ദീൻ റൂമി
സൂഫിസത്തിലെ എക്കാലത്തെയും മഹാകവിയും മസ്നവിയുടെ കർത്താവുമായ ജലാലുദ്ദീൻ റൂമിയുടെ ജീവിതവും ദർശനവും അനാവരണം ചെയ്യുന്ന നോവൽ.
പ്രണയത്തിന്റെ ആത്മീയാനുഭവം പകർന്നു തരുന്ന രചന
Reviews
There are no reviews yet.