Book NAALAM VIRALIL VIRIYUNNA MAYA
NAALAM-VIRALIL-VIRIYUNNA-MAYA2
Book NAALAM VIRALIL VIRIYUNNA MAYA

നാലാംവിരലില്‍ വിരിയുന്ന മായ

160.00

In stock

Author: MAYA BALAKRISHNAN Category: Language:   MALAYALAM
Specifications Pages: 128
About the Book

മായ ബാലകൃഷ്ണന്‍

നിലച്ചുപോയ ചില സഞ്ചാരങ്ങളെ വീണ്ടെടുക്കാനും ചവിട്ടി വന്ന പാതകളോട് കുറേക്കൂടി കൃതജ്ഞതാഭരിതമാകാനും പ്രേരണയാവുന്നു ഈ ആത്മരേഖ. മായയുടെ ജീവിതവും എഴുത്തും വായനക്കാരനുവേണ്ടി ഒരു സുവിശേഷം കരുതിവയ്ക്കുന്നുണ്ട്.
-ബോബി ജോസ് കട്ടികാട്

മായയുടെ ചിരിയില്‍ നിന്ന് ഞാന്‍ ജീവിതം കോരിയെടുക്കാറുണ്ട്. ജീവനാളത്തിന്റെ വെളിച്ചവും അതിജീവനത്തിന്റെ സുസ്മിതവും വറ്റാത്ത സ്വപ്‌നങ്ങളും തെളിച്ചുവച്ച ചെരാതുകള്‍ ചുറ്റും കത്തിച്ചുവയ്ക്കുന്നതിന് മായാ, നന്ദി. ഒരായിരം ചെരാതുകള്‍ ചുറ്റും ഇനിയുമിനിയും തെളിയട്ടെ. വേദനകള്‍ സ്വപ്‌നങ്ങളായി പരിണമിക്കട്ടെ; തോല്‍വികള്‍ ജയങ്ങളായും. ഞാനീ ഊര്‍ജ്ജത്തിനു മുന്നില്‍ യാതൊന്നുമല്ലാതായിത്തീരുന്നു, നിസ്സാരയായിത്തീരുന്നു.
-പ്രിയ എ.എസ്.

മായയെ ആദ്യം കാണുന്നത് 2009-ലാണ്. 24 വര്‍ഷമായി ഒരു മുറി മാത്രം കണ്ടുകിടക്കുന്ന മുപ്പത്തേഴുകാരി കാഴ്ചയില്‍ ഒരു പന്ത്രണ്ടുവയസുകാരിയേപ്പോലെ തോന്നി. ആ അവസ്ഥയില്‍ നിന്നും ശാരീരികമായും മാനസികമായും അവളെ ഒന്നുണര്‍ത്തണമെന്ന് എനിക്കു തോന്നി. ആശാവര്‍ക്കര്‍മാരടങ്ങുന്ന ഞങ്ങളുടെ സംഘത്തിന്റെ ശ്രമങ്ങളോട് വളരെ നന്നായി പ്രതികരിച്ചു. മായ ഇന്നൊരു എഴുത്തുകാരിയാണ്. ഏവര്‍ക്കും പ്രചോദനമായ അവളുടെ ജീവിതം നമ്മള്‍ വായിച്ചിരിക്കേണ്ടതാണ്.
-ഡോ. ഇ.വി. രത്‌നമ്മ

The Author

Description

NAALAM VIRALIL VIRIYUNNA MAYA
You're viewing: NAALAM VIRALIL VIRIYUNNA MAYA 160.00
Add to cart