Vishwanath K
1971 മെയ് 19ന് കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരിയില്‍ ജനിച്ചു. പിതാവ് ഗംഗാധരന് നായര്‍. മാതാവ് അമ്മുക്കുട്ടിഅമ്മ. ചേമഞ്ചേരി ഈസ്റ്റ് യു.പി സ്കൂള്‍, പൊയില്‍ക്കാവ് ഹൈസ്കൂള്‍, കൊയിലാണ്ടി ഗവ. കോളേജ്, കോഴിക്കോട് ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ്, ഭാരതീയ വിദ്യാഭവന് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. മലയാളസാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ഡിപ്ലോമയും നേടി. മാതൃഭൂമി സ്പോര്‍ട്സ് മാസികയില്‍ സീനിയര്‍ സബ് എഡിറ്റര്‍. മികച്ച സ്പോര്‍ട്സ് ജേര്‍ണലിസ്റ്റിനുള്ള മുഷ്താഖ് അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. നിരവധി ദേശീയ, അന്തര്‍ദേശീയ മത്സരങ്ങള്‍ മാതൃഭൂമിക്കുവേണ്ടി റിപ്പോര്‍ട്ട് ചെയ്തു. സച്ചിന് തെണ്ടുല്‍ക്കറുടെയും (സച്ചിന്: പ്രതിഭയും പ്രതിഭാസവും) സൗരവ് ഗാംഗുലിയുടെയും (മഹാരാജ: സൗരവ് ഗാംഗുലിയുടെ ജീവിതകഥ) സാനിയ മിര്‍സയുടെയും (സ്വീറ്റ് സാനിയ) ജീവചരിത്രങ്ങള്‍ ഉള്‍പ്പെടെ ഒന്‍പത്് സ്പോര്‍ട്സ് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാര്യ: സുമംഗല. മക്കള്‍: അമര്‍നാഥ്, അലോക്നാഥ്. വിലാസം: കെ വിശ്വനാഥ്, മാതൃഭൂമി സ്പോര്‍ട്സ് മാസിക, കോഴിക്കോട്. e-mail: alokviswa@gmail.com
No products were found matching your selection.

