Pathmakumar P.D.Dr.
കല്‍പ്പറ്റയിലെ ദേവരാജ തരകന്റെയും പത്മാവതി അവ്വയുടെയും പുത്രന്‍. കല്‍പ്പറ്റ എസ്.കെ.എം.ജെ. ഹൈസ്‌കൂളിലെ വിദ്യാഭ്യാസത്തിനുശേഷം തൃശ്ശൂരിലെ വെറ്ററിനറി കോളേജില്‍നിന്ന് ഒന്നാംക്ലാസ്സോടെ വെറ്ററിനറി ഡോക്ടര്‍ ബിരുദം പാസ്സായി. 1994ല്‍ കര്‍ണാടക സര്‍ക്കാര്‍ സ്വര്‍ണമെഡല്‍ നല്‍കി ആദരിച്ചു. ജൈന്‍ മിലന്‍, എസ്.പി.സി.എ., പി.എഫ്.എ. പിന്‍ജറാ പോള്‍, സി.യു.പി.എ., ബി.ഡബ്ല്യു.യു.സി. ജൈന്‍ മാരേജ് ബ്യൂറോ, ജൈനക്ഷേത്ര ജീര്‍ണോദ്ധാരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ച് സാമൂഹികസേവനം നടത്തിവരുന്നു. അഖില കര്‍ണാടക ഗോരക്ഷാ വൈസ് പ്രസിഡണ്ട്, ആള്‍ ഇന്ത്യ മാംസ നിരോധ പരിഷത്ത് പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. മൈസൂര്‍ സര്‍വകലാശാലയില്‍നിന്നും എം.എ. (ജൈനോളജി, പ്രാകൃതം) പാസ്സായി. വിദേശയാത്ര ചെയ്തിട്ടുണ്ട് (യു.എസ്.എ.). ഭാര്യ: രോഹിണി, മക്കള്‍: സപ്‌ന, സ്മിതാ. വിലാസം: ഡോ. പി.സി. പത്മകുമാര്‍, 1476, തീര്‍ത്ഥങ്കര, സി ആന്റ് ഡി ബ്ലോക്ക്, പൂര്‍ണ്ണദൃഷ്ടി റോഡ്, കുറവംപുനഗര്‍, മൈസൂര്‍23.
No products were found matching your selection.

