Jomy Vadasseril Jose
ജോമി വടശ്ശേരിൽ ജോസ് തൃശ്ശൂർ ജില്ലയിൽ 1985-ൽ ജനനം. പുങ്കുന്നം ഹരിശ്രീ വിദ്യാനിധി സ്‌കൂളിലും കോലഴി ചിന്മയ വിദ്യാലയത്തിലുമായി പ്രാഥമികവിദ്യാഭ്യാസം പൂർത്തിയാക്കി. തൃശ്ശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽനിന്ന് എം.ബി.ബി.എസ്. ബിരുദവും കോയമ്പത്തൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽനിന്ന് എം.ഡി. (ജനറൽ മെഡിസിൻ) ബിരുദാനന്തരബിരുദവും കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജിൽനിന്ന് ഡി.എം. കാർഡിയോളജിയും കരസ്ഥമാക്കി. 2010-11 കാലഘട്ടത്തിൽ പട്ടാമ്പിക്കടുത്തുള്ള മുതുതല ഗ്രാമപഞ്ചായത്തിൽ ഒരു വർഷത്തോളം എൻ.ആർ.എച്ച്.എമ്മിനു കീഴിൽ 'സ്നേഹിതൻ' ഡോക്ടറായി ഗ്രാമീണസേവനം അനുഷ്ഠിച്ചു. 2014-15 കാലഘട്ടത്തിൽ എറണാകുളം ആസ്റ്റർ മെഡ്സിറ്റി ആശുപത്രിയിൽ കാർഡിയോളജി സ്പെഷ്യലിസ്റ്റ് എന്ന തസ്തികയിലും ഇപ്പോൾ കോഴിക്കോട് മെയ്ത്ര ആശുപത്രിയിൽ കാർഡിയോളജി കൺസൾട്ടന്റ് ആയി ജോലി ചെയ്യുന്നു. 2023-ൽ ചുവർചിത്രങ്ങൾ എന്ന ആദ്യ ചെറുകഥാസമാഹാരം പ്രസിദ്ധീകരിച്ചു. അതേ വർഷംതന്നെ, സ്വന്തം പിതാവായ ഡോ. വി.ജെ. ജോസിന്റെ ജീവിതാനുഭവങ്ങൾ ദ ജോയ്ഫുൾ മിസ്റ്ററീസ് എന്ന പേരിൽ ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ചു.
Showing the single result
Showing the single result