Description
നിക്കോസ് കാസാൻദ്സാകീസ്
ജീവിതത്തെ പ്രണയിക്കുന്ന ഗ്രീക്കുകാരനായ സോർബയുടെയും അജ്ഞാതനാമകാരനായ ആഖ്യാതാവിന്റെയും ക്രീറ്റ് എന്ന സ്ഥലത്തെ ഖനിയിലേക്കുള്ള യാത്രയുടെ കഥ. വിനീതനും മിതഭാഷിയുമാണ് ആഖ്യാതാവെങ്കിൽ സർവ്വസ്വതന്ത്രനും ഉത്സാഹിയും സംസ്‌കാരത്തിന്റെ അതിർവരമ്പുകൾക്കു വെളിയിൽ ജീവിക്കുന്നവനാണ് സോർബ. ജീവിതം വെച്ചുനീട്ടുന്ന എന്തിനെയും ആഹ്ലാദത്തോടെ പുൽകുന്ന സോർബ, യാത്രയ്ക്കിടയിൽ ആഖ്യാതാവിന്റെ ജീവിതത്തെത്തന്നെ മാറ്റിമറിക്കുന്നു.
ജീവിതത്തിന്റെ പ്രാധാന്യത്തെയും സൗഹൃദങ്ങളുടെ മൂല്യത്തെയും പുനർനിർവ്വചിച്ച് ആധുനികലോകസാഹിത്യത്തിൽ ഇന്നും വിസ്മയമായി നിലകൊള്ളുന്ന ക്ലാസ്സിക് കൃതിയുടെ സുന്ദരമായ വിവർത്തനം.
വിവർത്തനം: ഡോ. ഡെന്നിസ് ജോസഫ്