Description
ഡോണ്‍ എം. ഗ്രീനിന്റെ വ്യാഖ്യാനം സഹിതം സമാഹരിച്ചത്
ജോര്‍ജ് മാത്യു ആഡംസ്
പരിഭാഷ: രാധാകൃഷ്ണവാരിയര്‍ കെ.
ലക്ഷ്യങ്ങൾ നേടാനും തടസ്സങ്ങൾ അതിജീവിക്കാനും ജീവിതത്തിൽ വിജയം നേടാനുമുള്ള ഇച്ഛാശക്തി നിങ്ങളുടെ പക്കൽ യഥാർത്ഥത്തിൽ ഉണ്ടോ എന്ന് നിങ്ങൾ പലപ്പോഴും സംശയിക്കാറുണ്ടോ?
ഈ പുസ്തകം വായിക്കുന്ന ആരിലും വ്യക്തിഗത വളർച്ചയും ക്ഷേമവും അഭിവൃദ്ധിപ്പെടുത്തുവാൻ എഴുതപ്പെട്ടിട്ടുള്ളതാണ് യു കാൻ എന്ന ഈ സെൽഫ് ഹെൽപ്പ് മാനുവൽ. നിങ്ങളുടെ ക്രിയാത്മക ദർശനം രൂപപ്പെടുത്താൻ ഒരു മണിക്കൂർ മൗനമായി ഇരിക്കുക, അന്യരെ സേവിക്കാൻ അധികദൂരം പോവുക, നിങ്ങളുടെ പ്രവൃത്തിയെ ഭരിക്കാൻ സ്വന്തം വ്യക്തിത്വത്തിനെ അനുവദിക്കുക, നിങ്ങളുടെ തെറ്റുകൾ പഠിക്കുക, സമയം ഉപയോഗിക്കാൻ പഠിക്കുക- എന്നിവയൊക്കെ പോലെ ജീവിതവിജയത്തിലേക്കുള്ള വഴി പാകാൻ നിങ്ങൾ ചെയ്യേണ്ട നിരവധി കാര്യങ്ങളാണ് ജോർജ് മാത്യു ആഡംസ് ഇതിൽ പറയുന്നത്. ഈ ശീലങ്ങൾ വളർത്തുക. നിങ്ങളുടെ ജീവിതത്തിൽ മാറ്റങ്ങളുണ്ടാകും.
നിങ്ങളുടെ മനസ്സ് ആഗ്രഹിക്കുന്ന ഏതു കാര്യവും നിങ്ങൾക്ക് ചെയ്യാൻ സാധിക്കും എന്ന് ഉറപ്പിച്ചുപറയുന്ന സുശക്തമായൊരു സഹായിയാണ് ഈ പുസ്തകം. ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിച്ച നെപ്പോളിയൻ ഹില്ലിന്റെ ബോധനങ്ങളുടെ ധാരാളം ഉദ്ധരണികൾ ഈ കൃതിയിൽ അടങ്ങിയിരിക്കുന്നു. ഒപ്പം തന്നെ ദി നെപ്പോളിയൻ ഹിൽ ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോൺ എം. ഗ്രീനിന്റെ വ്യാഖ്യാനങ്ങളും.
“നിങ്ങൾ എത്ര ഉയരത്തിൽ കയറണമെന്ന് നിശ്ചയിക്കുന്നത് നിങ്ങൾ തന്നെയാണ്. കൊടുമുടി നിങ്ങൾ കാണുന്നില്ലേ?’