Description
ശ്രീകുമാർ അവണൂർ
ഒരുവനിൽ അന്തർലീനമായിരിക്കുന്ന അനന്തവും അത്ഭുതകരവുമായ ശക്തിചൈതന്യങ്ങളുടെ ഉണർച്ചയിലൂടെ, അവന്റെ ശാരീരികവും മാനസികവും വൈകാരികവും ബൗദ്ധികവും ആധ്യാത്മികവുമായ തലങ്ങളെ ഉയർച്ചയിലെത്തിക്കുകയാണ് യോഗ. ഇത് ശരീരത്തെ തേജസ്സോടെയും പ്രാണനെ ഓജസ്സോടെയും പരിരക്ഷിക്കുന്നു. പ്രമേഹം, അമിതരക്തസമ്മർദം, പിരിമുറുക്കം, പൊണ്ണത്തടി തുടങ്ങി നിരവധി ആധിവ്യാധികൾക്ക് പരിഹാരവും പ്രതിരോധവുമാണ് യോഗ. പ്രാചീനമായ ഈ ഭാരതീയ ജ്ഞാനസമ്പ്രദായത്തെ ദൈനംദിനജീവിതത്തിലേക്കു കണ്ണിചേർക്കാൻ പ്രേരിപ്പിക്കുകയാണ് ഈ ഗ്രന്ഥം. ശരീരത്തെയും മനസ്സിനെയും യോഗ എങ്ങനെ ആരോഗ്യപൂർണമാക്കുന്നു? വിവിധ യോഗാസനങ്ങളും അവയുടെ പ്രയോജനങ്ങളും എന്തൊക്കെ? യോഗ തെറ്റായി ചെയ്താൽ വിപരീത ഫലങ്ങൾ ഉണ്ടാകുമോ? ഇങ്ങനെ, സാധാരണജനങ്ങൾക്ക് യോഗയെ സംബന്ധിച്ചുള്ള എല്ലാ സംശയങ്ങൾക്കും ഇതിൽ മറുപടിയുണ്ട്. വ്യക്തിത്വവികാസത്തിനുള്ള ഉപാധിയുമാണ് യോഗ എന്ന സത്യം കൂടി ഈ പുസ്തകം ഓർമിപ്പിക്കുന്നു.