Description
നിത്യചൈതന്യയതി
ഷൗക്കത്ത്
കാലം തേടുന്ന ചോദ്യങ്ങള്‍ക്ക് തെളിച്ചമുള്ള ആശ്വാസമാണ് യതി. ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരില്‍ മനുഷ്യര്‍ മനുഷ്യരില്‍ നിന്ന് അകലുമ്പോള്‍ അവിടെ ഇണക്കമുണ്ടാക്കാനുള്ള സാന്നിധ്യമായി ഇന്നും യതി നമുക്കൊപ്പമുണ്ട്. അതീവ ശുദ്ധവും സത്യവുമായ അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് മരണമില്ല.
പാരസ്പര്യത്തെക്കുറിച്ചും സൗഹൃദത്തെക്കുറിച്ചും അദ്ദേഹം സംസാരിക്കുമ്പോള്‍ അറിയാതെ നമ്മുടെ കാര്‍ക്കശ്യങ്ങള്‍ അറ്റുവീഴുന്നു. ഗുരു അറിവു പകരുമ്പോള്‍ നമ്മില്‍ അലിവു നിറയുന്നു.
ഗുരുവിന്റെ ജീവിതവീക്ഷണത്തെയും ജീവിതത്തെയും സ്പര്‍ശിച്ചുകൊണ്ടെഴുതിയ ദീര്‍ഘ ലേഖനവും അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളില്‍നിന്ന് തിരഞ്ഞെടുത്ത ഭാഗങ്ങളും ചേര്‍ത്ത് ഒരു പുസ്തകം.







