Description
ജാക്ക് ലണ്ടൻ
പരിഭാഷ: മിനി മേനോൻ
അമേരിക്കൻ ഗ്രന്ഥകാരനായ ജാക്ക് ലണ്ടന്റെ വിശ്രുതമായ നോവൽ. വൈറ്റ് ഫാങ് എന്ന ചെന്നായ ആണ് നോവലിലെ പ്രധാന കഥാപാത്രം. നാലിൽ ഒന്ന് നായ് സ്വഭാവമുള്ള ഈ ചെന്നായ് വനത്തിൽ ജനിച്ചു വളർന്നു തുടങ്ങിയതാണ്. ഗ്രേ ബീവർ അതിനെ സ്വന്തമാക്കി മെരുക്കുകയും പിന്നീട് വിൽക്കുകയും ചെയ്തു. പല ഉടമസ്ഥതയിലേക്കും കൈമാറ്റം ചെയ്യപ്പെട്ട വൈറ്റ് ഫാങ്ങിന്റെ ജീവിതം ശത്രുതകളുടെയും ആക്രമണങ്ങളുടെയും പ്രത്യാക്രമണങ്ങളുടെയും ജീവിതമായിരുന്നു. വൈറ്റ് ഫാങ് എന്ന നോവലിലൂടെ ജാക്ക് ലണ്ടൻ വന്യജീവികളുടെ അക്രമാസക്തമായ വന്യലോകത്തെയും അതേ പോലെ ആക്രമണോത്സുകമായ മനുഷ്യജീവിതത്തെയും പരിശോധിക്കുകയാണ്. ധാർമ്മികതയും വീണ്ടെടുപ്പും പോലുള്ള സങ്കീർണ്ണമായ വിഷയങ്ങളും ജാക്ക് ലണ്ടൻ ഈ പുസ്തകത്തിൽ ചർച്ചാവിഷയമാക്കുന്നു.