Description
എം.എ. വാഹിദ്
ഇടിഞ്ഞുപൊളിഞ്ഞു കാട് കയറി കിടക്കുന്ന പഴയ സെന്റ്‌മേരീസ് ക്രിസ്റ്റ്യന്‍ പള്ളിയുടെ മതിലില്‍ ചില നിഴലനക്കങ്ങള്‍ പ്രത്യക്ഷപ്പെട്ടു. കറുത്ത കോട്ടിട്ട കൊലയാളി നടന്നു നീങ്ങുന്നതിനനുസരിച്ച് അയാളുടെ നിഴല്‍ വലുതായിക്കൊണ്ടിരുന്നു. ഇരുണ്ട വെളിച്ചത്തിലും പള്ളിയുടെ മതിലില്‍ അയാള്‍ എഴുതിയിട്ട വചനങ്ങള്‍ ഫ്‌ളൂറസെന്റ് ലൈറ്റുപോലെ പ്രകാശിച്ചു നിന്നു.
Don’t be afraid…!!! I’m the first and last. I’m the living one. I died, but look, I’m alive forever and ever, and I hold the keys of Death and Hades…!!!
(Revelation – 1:17-18)
വായനക്കാരെ ആകാംക്ഷയുടെയും ഉദ്വേഗത്തിന്റെയും പുതുലോകത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന, റവന്യൂ വകുപ്പിന്റെ പശ്ചാത്തലത്തില്‍ എഴുതിയ വേറിട്ടൊരു ക്രൈം ത്രില്ലര്‍.