Book Wayanad Rekhakhal
IMG-20230124-WA0050
Book Wayanad Rekhakhal

വയനാട് രേഖകള്‍

320.00

In stock

Author: Johny O.k Category: Language:   MALAYALAM
ISBN: ISBN 13: 9789355496362 Edition: 9 Publisher: Mathrubhumi
Specifications Pages: 256
About the Book

എടയ്ക്കല്‍ ഗുഹാചിത്രങ്ങളുടെയും പെരുങ്കല്‍ പരിഷ്‌കൃതിയുടെയും ജൈനസംസ്‌കൃതിയുടെയും
കാലംമുതല്‍ ഫ്യൂഡല്‍-കൊളോണിയല്‍ വാഴ്ചക്കാലം വരെയുള്ള വയനാടിനെക്കുറിച്ച്,
പുതിയ ചരിത്ര-പുരാവസ്തു ഗവേഷണഫലങ്ങളുടെ വെളിച്ചത്തില്‍ എഴുതപ്പെട്ട പുസ്തകം.

പലപ്പോഴും ഒരു പ്രദേശമോ ഒരു കാലഘട്ടമോ മുഴുവനോടെ കൈകാര്യം ചെയ്യേണ്ടിവരുന്ന ഞങ്ങളെപ്പോലുള്ളവര്‍ക്ക് മിക്കവാറും കഴിയാതെപോകുന്ന ഒരു ധര്‍മ്മമാണ് വയനാട് രേഖകള്‍ നിര്‍വഹിക്കുന്നത്. ലോക്കല്‍ ഹിസ്റ്ററിക്ക് കൂടുതല്‍ക്കൂടുതല്‍ പ്രാധാന്യം വര്‍ധിച്ചുവരുമ്പോള്‍ ഈ ഗ്രന്ഥം ഒഴിച്ചുകൂടാത്ത ഒന്നായി മാറും.
-ഡോ. എം.ആര്‍. രാഘവവാര്യര്‍

രണ്ടു പ്രധാനകാര്യങ്ങള്‍ക്ക് ഈ ഗ്രന്ഥകര്‍ത്താവിനെ അഭിനന്ദിക്കട്ടെ. തദ്ദേശീയമായ ഒട്ടെല്ലാ തെളിവുകളും
അവയുടെ വിന്യാസസ്ഥാനങ്ങളും ചൂണ്ടിക്കാണിച്ച് ഒരു പ്രാദേശികസംസ്‌കാരത്തിന്റെ അപൂര്‍വമായ ചിത്രം
കോറിയിട്ടതാണൊന്ന്. ലഭ്യമായ ആകരവസ്തുക്കള്‍ ക്രമബദ്ധമായും പരസ്​പരാശ്രയമായും ഘടിപ്പിച്ച്,
ഒരു സംസ്‌കാര പരിണാമകഥ ഇഴപൊട്ടാതെ മിനഞ്ഞെടുത്തതാണ് രണ്ടാമത്തേത്.
-ഡോ. എന്‍.എം. നമ്പൂതിരി

The Author

മാധ്യമപ്രവര്‍ത്തകന്‍, ചലച്ചിത്രനിരൂപകന്‍, ഡോക്യുമെന്ററി സംവിധായകന്‍. ചില മലയാള പത്രങ്ങളുടെ ലേഖകനായും ബാംഗ്ലൂരില്‍നിന്നു പ്രസിദ്ധീകരിച്ചിരുന്ന മലയാളത്തിലെ ആദ്യത്തെ കാര്‍ഷികപരിസ്ഥിതി മാസികയുടെ എഡിറ്ററായും ജോലിചെയ്തു. ആദ്യചിത്രമായ ഭദ ട്രാപ്ഡ്' (നിര്‍മാണം: കെ. ജയചന്ദ്രന്‍, 1995) ഏറ്റവും മികച്ച നരവംശശാസ്ത്രചിത്രത്തിനുള്ള രാഷ്ട്രപതിയുടെ ബഹുമതിക്കര്‍ഹമായി. രണ്ടാമത്തെ ചിത്രം ഭസൈലന്റ് സ്‌ക്രീംസ്: എ വില്ലേജ് ക്രോണിക്കിള്‍' (നിര്‍മാണം: ജോസ് സെബാസ്റ്റ്യന്‍) സാമൂഹികപ്രശ്നങ്ങള്‍ അവതരിപ്പിക്കുന്ന ഏറ്റവും മികച്ച ചിത്രത്തിനുള്ള 1997 ലെ രാഷ്ട്രപതിയുടെ അവാര്‍ഡും, മികച്ച ഡോക്യുമെന്ററി സിനിമയ്ക്കുള്ള കേരള സംസ്ഥാന അവാര്‍ഡും നേടി. ദൂരദര്‍ശന്റെ ദേശീയ ശൃംഖലയ്ക്കുവേണ്ടി ഭപോര്‍ട്രേറ്റ് ഓഫ് സി.കെ.ജാനു' എന്നൊരു ജീവചരിത്ര ഡോക്യുമെന്ററിയും, കേരള സംസ്ഥാന പബ്ലിക് റിലേഷന്‍സ് വകുപ്പിനുവേണ്ടി വയനാടിന്റെ ചരിത്രത്തെക്കുറിച്ചൊരു ഹ്രസ്വരേഖാ ചലച്ചിത്രവും, കൈരളി ടിവിക്കു വേണ്ടി ഭഅയല്‍ക്കാഴ്ചകള്‍' എന്നൊരു ട്രാവല്‍ ഡോക്യുമെന്ററി പരമ്പരയും സംവിധാനം ചെയ്തു. ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യയിലും (ബോംബെ, 1995), ഇന്റര്‍നാഷണല്‍ ഷോര്‍ട്ട് ആന്റ് ഡോക്യുമെന്ററി ഫെസ്റ്റിവലിലും (ബോംബെ 1996), നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യയിലും (ഡല്‍ഹി, 1995) 'ട്രാപ്ഡ്' പ്രദര്‍ശിപ്പിച്ചു. Encotnros Internacionais de Cinema (Portugal, 1996), Soureh Film and Video Festival (Isfehan, Iran, 1996), Leipzig International Film Festival (Germany,1996) എന്നിവയാണ് ഡോക്യുമെന്ററിച്ചിത്രങ്ങള്‍ പങ്കെടുത്ത പ്രധാനപ്പെട്ട വിദേശമേളകള്‍. ഭമാധ്യമവൃത്താന്ത'മാണ് (പൂര്‍ണ പബ്ലിക്കേഷന്‍സ്) മറ്റൊരു കൃതി. സിനിമയുടെ വര്‍ത്തമാനം (പാപ്പിയോണ്‍) എന്ന കൃതിക്ക് 2001ലെ മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള പ്രത്യേക സംസ്ഥാന പുരസ്‌കാരം ലഭിച്ചു.

Description

എടയ്ക്കല്‍ ഗുഹാചിത്രങ്ങളുടെയും പെരുങ്കല്‍ പരിഷ്‌കൃതിയുടെയും ജൈനസംസ്‌കൃതിയുടെയും
കാലംമുതല്‍ ഫ്യൂഡല്‍-കൊളോണിയല്‍ വാഴ്ചക്കാലം വരെയുള്ള വയനാടിനെക്കുറിച്ച്,
പുതിയ ചരിത്ര-പുരാവസ്തു ഗവേഷണഫലങ്ങളുടെ വെളിച്ചത്തില്‍ എഴുതപ്പെട്ട പുസ്തകം.

പലപ്പോഴും ഒരു പ്രദേശമോ ഒരു കാലഘട്ടമോ മുഴുവനോടെ കൈകാര്യം ചെയ്യേണ്ടിവരുന്ന ഞങ്ങളെപ്പോലുള്ളവര്‍ക്ക് മിക്കവാറും കഴിയാതെപോകുന്ന ഒരു ധര്‍മ്മമാണ് വയനാട് രേഖകള്‍ നിര്‍വഹിക്കുന്നത്. ലോക്കല്‍ ഹിസ്റ്ററിക്ക് കൂടുതല്‍ക്കൂടുതല്‍ പ്രാധാന്യം വര്‍ധിച്ചുവരുമ്പോള്‍ ഈ ഗ്രന്ഥം ഒഴിച്ചുകൂടാത്ത ഒന്നായി മാറും.
-ഡോ. എം.ആര്‍. രാഘവവാര്യര്‍

രണ്ടു പ്രധാനകാര്യങ്ങള്‍ക്ക് ഈ ഗ്രന്ഥകര്‍ത്താവിനെ അഭിനന്ദിക്കട്ടെ. തദ്ദേശീയമായ ഒട്ടെല്ലാ തെളിവുകളും
അവയുടെ വിന്യാസസ്ഥാനങ്ങളും ചൂണ്ടിക്കാണിച്ച് ഒരു പ്രാദേശികസംസ്‌കാരത്തിന്റെ അപൂര്‍വമായ ചിത്രം
കോറിയിട്ടതാണൊന്ന്. ലഭ്യമായ ആകരവസ്തുക്കള്‍ ക്രമബദ്ധമായും പരസ്​പരാശ്രയമായും ഘടിപ്പിച്ച്,
ഒരു സംസ്‌കാര പരിണാമകഥ ഇഴപൊട്ടാതെ മിനഞ്ഞെടുത്തതാണ് രണ്ടാമത്തേത്.
-ഡോ. എന്‍.എം. നമ്പൂതിരി

Wayanad Rekhakhal
You're viewing: Wayanad Rekhakhal 320.00
Add to cart