Description
കെ. കെ. പൊൻമേലേത്ത്
ജനനം: 1927-ൽ. ആയിക്കമത്ത് കൃഷ്ണൻ നായരുടേയും പി. കെ. കുട്ടിയമ്മയുടേയും പുത്രൻ. മഹോപാദ്ധ്യായ (സാഹിത്യം), ബി. എ. (സംസ്കൃതം), എം. എ. (മലയാളം), ബി. എഡ് എന്നീ ബിരുദങ്ങൾ നേടി ഹൈസ്കൂൾ അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. ഹൈസ്കൂൾ ഹെഡ്മാസ്റ്റർ, അസിസ്റ്റന്റ് എഡ്യക്കേഷൻ ഓഫീസർ, ടെക്സ്ബുക്ക് റിസർച്ച് ഓഫീസർ എന്നീ തസ്തികകളിലൂടെ സംസ്കൃത വിദ്യാഭ്യാസ സ്പെഷ്യൽ ഓഫീസറായി. ടെക്സ്ബുക്കു കമ്മറ്റി മെമ്പർ, സിലബസ് കമ്മറ്റി അംഗം, ടെക്സ്റ്റ് ബുക്കു രചയിതാവ്, പബ്ലിക്ക് പരീക്ഷ ബോർഡ് മെമ്പർ എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിരുന്നു.
വിദ്യാർത്ഥിയായിരുന്ന കാലം മുതൽ സാഹിത്യ പ്രവർത്തനങ്ങളിൽ മുഴുകിയിരുന്ന ഇദ്ദേഹം ആനുകാലികങ്ങളിൽ കഥ, കവിത, ലേഖനം, പുസ്തകനിരൂപണം എന്നിവ എഴുതുന്നു. റേഡിയോ പരിപാടികൾ പ്രക്ഷേപണം ചെയ്തിട്ടുണ്ടു്. പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ ഇരുപത്തിയാറ്.
തിരുവനന്തപുരത്തു് സകുടുംബം താമസിക്കുന്ന ഇദ്ദേഹത്തിന്റെ മുഴുവൻ പേര് കെ. കൃഷ്ണൻനായർ.