Description
ടി. വി. കൊച്ചുബാവ
ഡിസംബറിലെ ഒരു തണുത്ത പ്രഭാതത്തിൽ രണ്ടാം ഭാര്യ സാറയുടെ നിർബന്ധത്തിനു വഴങ്ങി സിറിയക് ആന്റണി എന്ന അൻപത്തിയഞ്ചുകാരൻ വൃദ്ധസദനത്തിലെത്തുന്നു; ഒരു തുള്ളി കണ്ണീരായി നമ്മുടെ ഹൃദയത്തിലലിയാൻ. പുറംലോകത്തിലെ താത്പര്യങ്ങളും ഇടപെടലുകളുമാണ് അവിടത്തെ അന്തേവാസികളുടെ ക്രിയകൾക്കും നിഷ്ക്രിയതകൾക്കും കളമൊരുക്കുന്നത്. വൃദ്ധന്മാരല്ല, വാർദ്ധക്യം ഒരു രോഗമോ ശാപമോ ആക്കുന്ന വ്യവസ്ഥയുടെ കാവൽക്കാരാണ് വൃദ്ധസദനം പണിയുന്നത്. അവർക്കുവേണ്ടി ഉയർത്തപ്പെട്ടതാണ് കൊച്ചുബാവയുടെ വൃദ്ധസദനം എന്ന നോവൽ.