Description
ജോർജ് പുളിക്കൻ
പൊതു തെരഞ്ഞെടുപ്പിലെ കഥയും കാര്യവും
ആദ്യത്തെ വോട്ടുരേഖപ്പെടുത്തിയ ഹിമാചൽ പ്രദേശുകാരനായ ശ്യാം ശരൺ നേഗിയുടെ കഥമുതൽ ഏറ്റവും കൂടുതൽ പരാജയം ഏറ്റുവാങ്ങി റെക്കോർഡിട്ട സ്ഥാനാർത്ഥി പത്മരാജന്റെ ജീവിതം വരെ വ്യാപിച്ചുകിടക്കുന്ന ഇന്ത്യൻ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ രസകരമായ ചരിത്രസംഭവങ്ങളുടെ പുസ്തകം. കൗതുകകരമായ നുറുങ്ങുകളിലൂടെയും സംഭവങ്ങളിലൂടെയും ചരിത്രത്തെ കൂടുതൽ ജനപ്രിയകരമായി അവതരിപ്പിക്കുന്നു. വിദ്യാർത്ഥികൾക്കും സാമൂഹിക വിഷയങ്ങളിൽ തത്പരരായവർക്കും ഒഴിച്ചുകൂടാനാവാത്തെ പുസ്തകം.