Description
ഏതായാലും ഈ യാത്രാവിവരണം വായിച്ചുതീര്‍ന്നാല്‍ റഷ്യയില്‍ ഒരുതവണ ചുറ്റിയടിച്ചപോലെ വായനക്കാരന് തോന്നും. ഒരു നയാപ്പൈസയുടെ ചെലവില്ലാതെ റഷ്യ കണ്ട പ്രതീതി. കമ്യൂണിസ്റ്റ് റഷ്യയില്‍ യാത്രചെയ്തവരുടെ അനുഭവക്കുറിപ്പുകള്‍ മലയാളികള്‍ ഒരുപാട് വായിച്ചിട്ടുണ്ട്. കമ്യൂണിസാനന്തര റഷ്യ പ്രതിപാദ്യവിഷയമാകുന്ന, ഓര്‍മയില്‍ തങ്ങിനില്ക്കുന്ന, നല്ല ഒരു യാത്രാവിവരണം ഇതേവരെ മലയാളത്തിന് ലഭിച്ചിട്ടില്ല. ആ കുറവ് നമ്മുടെ പ്രിയപ്പെട്ട കഥാകാരന്റെ ഈ കൃതി നികത്തുന്നു. -എ.എം. ഷിനാസ്