Book Volgayil Manju Peyyumbol
Book Volgayil Manju Peyyumbol

വോള്‍ഗയില്‍ മഞ്ഞുപെയ്യുമ്പോള്‍

100.00

Out of stock

Author: Punathil Kunjabdulla Categories: , , Language:   Malayalam
Edition: 2 Publisher: Mathrubhumi
Specifications Pages: 0 Binding: Weight: 115
About the Book

ഏതായാലും ഈ യാത്രാവിവരണം വായിച്ചുതീര്‍ന്നാല്‍ റഷ്യയില്‍ ഒരുതവണ ചുറ്റിയടിച്ചപോലെ വായനക്കാരന് തോന്നും. ഒരു നയാപ്പൈസയുടെ ചെലവില്ലാതെ റഷ്യ കണ്ട പ്രതീതി. കമ്യൂണിസ്റ്റ് റഷ്യയില്‍ യാത്രചെയ്തവരുടെ അനുഭവക്കുറിപ്പുകള്‍ മലയാളികള്‍ ഒരുപാട് വായിച്ചിട്ടുണ്ട്. കമ്യൂണിസാനന്തര റഷ്യ പ്രതിപാദ്യവിഷയമാകുന്ന, ഓര്‍മയില്‍ തങ്ങിനില്‍ക്കുന്ന, നല്ല ഒരു യാത്രാവിവരണം ഇതേവരെ മലയാളത്തിന് ലഭിച്ചിട്ടില്ല. ആ കുറവ് നമ്മുടെ പ്രിയപ്പെട്ട കഥാകാരന്റെ ഈ കൃതി നികത്തുന്നു. -എ.എം. ഷിനാസ്‌

The Author

ആധുനിക മലയാളസാഹിത്യത്തിലെ പ്രമുഖ കഥാകൃത്തും നോവലിസ്റ്റും. സ്മാരകശിലകള്‍, കന്യാവനങ്ങള്‍, മരുന്ന്, കൃഷ്ണന്റെ രാധ, അലിഗഡിലെ തടവുകാരന്‍, നവഗ്രഹങ്ങളുടെ തടവറ, നരബലി, ആകാശത്തിനുമപ്പുറം, മലമുകളിലെ അബ്ദുള്ള, പുതിയ മരുന്നും പഴയ മന്ത്രവും, കുറേ സ്ത്രീകള്‍, ക്ഷേത്രവിളക്കുകള്‍ തുടങ്ങിയവ പ്രധാന കൃതികള്‍. 1940ല്‍ ജനിച്ചു. അലിഗഡ് മുസ്‌ലിം സര്‍വകലാശാലയില്‍നിന്ന് എം.ബി.ബി.എസ്. നോവല്‍, കഥകള്‍, നോവലെറ്റുകള്‍, അനുഭവങ്ങള്‍, യാത്രാവിവരണം എന്നീ വിഭാഗങ്ങളിലായി മുപ്പത്തഞ്ചോളം രചനകള്‍. കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍, മുട്ടത്തുവര്‍ക്കി ഫൗണ്ടേഷന്‍ അവാര്‍ഡ്, വിശ്വദീപ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. ഭാര്യ: ഹലീമ. വിലാസം: വടകര, കോഴിക്കോട്673 101.

Description

ഏതായാലും ഈ യാത്രാവിവരണം വായിച്ചുതീര്‍ന്നാല്‍ റഷ്യയില്‍ ഒരുതവണ ചുറ്റിയടിച്ചപോലെ വായനക്കാരന് തോന്നും. ഒരു നയാപ്പൈസയുടെ ചെലവില്ലാതെ റഷ്യ കണ്ട പ്രതീതി. കമ്യൂണിസ്റ്റ് റഷ്യയില്‍ യാത്രചെയ്തവരുടെ അനുഭവക്കുറിപ്പുകള്‍ മലയാളികള്‍ ഒരുപാട് വായിച്ചിട്ടുണ്ട്. കമ്യൂണിസാനന്തര റഷ്യ പ്രതിപാദ്യവിഷയമാകുന്ന, ഓര്‍മയില്‍ തങ്ങിനില്‍ക്കുന്ന, നല്ല ഒരു യാത്രാവിവരണം ഇതേവരെ മലയാളത്തിന് ലഭിച്ചിട്ടില്ല. ആ കുറവ് നമ്മുടെ പ്രിയപ്പെട്ട കഥാകാരന്റെ ഈ കൃതി നികത്തുന്നു. -എ.എം. ഷിനാസ്‌

Additional information

Weight115 kg
Dimensions60 cm