Description
സ്വാമി വിവേകാനന്ദന്റെ ജീവിതത്തെ ആസ്പദമാക്കി രചിക്കപ്പെട്ട ഏറ്റവും മികച്ച കൃതി.
ഇന്ത്യന്‍ സംസ്‌കാരത്തെ ജീവിതവൈശിഷ്ട്യത്തിന്റെയും സംസ്‌കൃതിയുടെയും പാരമ്യമായി കരുതുന്ന ഏതൊരാളുടെയും ഹൃദയത്തില്‍ സ്വാമി വിവേകാനന്ദന് സവിശേഷമായ സ്ഥാനമാണുള്ളത്. മുന്‍വിധികളുടെയും സങ്കീര്‍ണമായ മാനസികാവസ്ഥകളുടെയും എല്ലാ തടവറ വാതിലുകളും ഭേദിച്ച് പുറത്തുവരുവാനും ആത്മീയവും ജനാധിപത്യപൂര്‍ണവും സമത്വാധിഷ്ഠിതവുമായ ഒരു രാഷ്ട്രത്തിന്റെ നിര്‍മാണപ്രക്രിയയില്‍ പങ്കുചേര്‍ന്ന് ഓരോ ഭാരതീയനും സ്വന്തം ഭാഗധേയം സഫലമാക്കാനും ആഹ്വാനം ചെയ്ത ആ മഹാത്മാവിന്റെ ജീവിതത്തെ ആസ്പദമാക്കി നരേന്ദ്ര കോഹ്ലി രചിച്ച നോവലിന്റെ പരിഭാഷ.
പരിഭാഷ: കെ.സി. അജയകുമാര്‍
Reviews
There are no reviews yet.