Description
അവളുടെ അരികിലെത്താന്‍, അവളുമൊത്ത് പുതപ്പിനുള്ളിലെ ഇളം
ചൂടിലുറങ്ങാന്‍, ഭാവിയെക്കുറിച്ചുള്ള എല്ലാ പ്രതീക്ഷകളും
ഭൂതകാലത്തുനിന്നുള്ള എല്ലാ നേട്ടങ്ങളും കൈയൊഴിയാന്‍ അയാള്‍ തയ്യാറായിരുന്നു. അവളെ തന്റെ കൈക്കൂട്ടിലാക്കി അനന്തമായി ഉറങ്ങണം. അതായിരുന്നു അയാളുടെ ഒരേയൊരു ആഗ്രഹം.
– ഡി.എച്ച്. ലോറന്‍സ്
എന്തുകൊണ്ടാണ് ഒരാള്‍ പ്രണയിക്കുന്നത്? ഈ ലോകത്ത് ഒന്നിനെമാത്രം കണ്ടുകൊണ്ടിരിക്കുന്നത് എന്തൊരു ആനന്ദമാണ്. മനസ്സില്‍ ഒരേയൊരു ചിന്ത, ഹൃദയത്തില്‍ ഒരേയൊരു ആഗ്രഹം, ചുണ്ടില്‍ ഒരേയൊരു നാമം. ഒരുറവയില്‍നിന്നെന്നപോലെ ആത്മാവിന്റെ ആഴത്തില്‍നിന്ന് ചുണ്ടിലേക്ക് അനുനിമിഷം പ്രവഹിക്കുന്ന നാമം. ഒരു പ്രാര്‍ഥനപോലെ നിരന്തരമായി എവിടേയും ഒരുവന്‍ ഉരുവിട്ടുകൊണ്ടിരിക്കുന്ന നാമം.
-മോപ്പസാങ്
സ്വല്പസമയത്തിനുള്ളില്‍ ഒരു പോംവഴി തെളിഞ്ഞുവരുമെന്നും
അതിനുശേഷം ഹൃദ്യവും മധുരതരവുമായ ഒരു പുതിയ ജീവിതം ആരംഭിക്കാമെന്നും അവര്‍ പ്രതീക്ഷിച്ചു. എങ്കിലും
അവര്‍ക്കറിയാമായിരുന്നു, അവരുടെ മുമ്പില്‍ നീണ്ടുകിടന്ന ദുര്‍ഘട
പാതയില്‍ ഇനിയും വളരെ ദൂരം നടക്കാനുണ്ട്. യാത്രയുടെ ഏറ്റവും സങ്കീര്‍ണവും പ്രയാസം നിറഞ്ഞതുമായ ഭാഗം തുടങ്ങുന്നതേയുള്ളൂ.
– ചെക്കോവ്
കെയ്റ്റ് ചോപ്പിന്‍, വെര്‍ജീനിയാ വൂള്‍ഫ്, സോമര്‍സെറ്റ് മോം,
ജെയിംസ് ജോയ്‌സ്, സിന്‍ക്ലെയര്‍ ലൂയിസ്, റൂട്ട് ഹാംസണ്‍,
ഇവാന്‍ ബുനിന്‍ എന്നീ വിശ്വപ്രസിദ്ധ എഴുത്തുകാരുടെ
പ്രണയകഥകള്‍