Description
മനുഷ്യനെന്നുപോലും പരിഗണിക്കപ്പെടാതെ,
പറവകളുടെയും മൃഗങ്ങളുടെയുമെല്ലാം പേരുകളാല്‍
വിളിക്കപ്പെട്ട്, ദുരിതങ്ങളുടെ പര്യായമായി ജീവിച്ച
കീഴാള മനുഷ്യാനുഭവങ്ങളെ അടയാളപ്പെടുത്തുന്ന
നോവല്‍. സമൂഹത്തിന്റെ കാഴ്ചപ്പുറങ്ങള്ക്കപ്പുറത്ത്
നിരന്തരം തഴയപ്പെട്ടുകൊണ്ടിരുന്ന അടിത്തട്ടുജീവിതങ്ങളുടെ
ചെറിയ ചെറിയ അതിജീവനശ്രമങ്ങളും പ്രതിരോധങ്ങളും
രതിയും പ്രണയവും മനുഷ്യകുലത്തിന്റെ ഒടുങ്ങാത്ത
പ്രതീക്ഷയുടെ തീപ്പൊരികളായി ഇതില്‍ മാറുന്നു. പതനം മാത്രം കര്‍മ്മമായി വിധിക്കപ്പെട്ടവര്‍ക്ക് കൈത്താങ്ങും
സുരക്ഷയുമായിത്തീരുന്ന തീവ്രരാഷ്ട്രീയമനസ്സുകളായ അജ്ഞാതവ്യക്തികള്‍ ഒരു ജനസമൂഹത്തെയെന്നപോലെ
ഈ നോവലിനെയും ഒരു ഊര്ജ്ജപ്രവാഹമാക്കി മാറ്റുന്നു…
താഹ മാടായിയുടെ ഏറ്റവും പുതിയ നോവല്‍