Description
പുലര്‍ന്ന് എട്ടുമണിക്ക് മുന്‍പ് നിങ്ങളുടെ ജീവിതത്തെ മാറ്റിമറിയ്ക്കുന്ന ആറ് ശീലങ്ങള്‍
ഹാല് എല്‍റോഡ്
വിവര്‍ത്തനം: ടോം മാത്യു
ഹാൽ എൽറോഡ് ഒരു പ്രതിഭാശാലിയാണ്. അദ്ദേഹത്തിന്റെ വിസ്മയപ്പുലരി എന്റെ ജീവിതത്തിൽ ഇന്ദ്രജാലം തീർത്തു.
– റോബർട്ട് കിയോസാകി, റിച്ച് ഡാഡ് പുവർ ഡാഡ്
എന്ന ബെസ്റ്റ് സെല്ലറിന്റെ രചയിതാവ്
നിങ്ങൾ ഒരിക്കലും വിഭാവനം ചെയ്തിട്ടില്ലാത്ത അത്യസാധാരണ ജീവിതം എങ്ങിനെ കരുപ്പിടിപ്പിക്കുമെന്ന് ഇതാ, ഇപ്പോൾ നിങ്ങൾ കണ്ടെത്തും.
നിങ്ങൾ നാളെ വിസ്മയത്തിലേക്ക് ഉണരുകയും നിങ്ങളുടെ ജീവിതത്തിന്റെ സമസ്തമേഖലകളിലും രൂപപരിവർത്തനം സംഭവിച്ചതായി കണ്ടെത്തുകയും ചെയ്താൽ? എത്ര വ്യത്യസ്തമായിരിക്കും അത്? നിങ്ങൾ സന്തുഷ്ടനായിരിക്കുകയില്ലേ? ആരോഗ്യവാനായിരിക്കില്ലേ? നിങ്ങളെ കൂടുതൽ വിജയിയാക്കുകയില്ലേ? നിങ്ങൾ കൂടുതൽ ഊർജ്ജസ്വലനാവുകയില്ലേ? നിങ്ങളുടെ മാനസികസംഘർഷം കുറയില്ലേ? കൂടുതൽ പണം നേടാൻ നിങ്ങളെ സഹായിക്കില്ലേ? നിങ്ങളുടെ ഏതുപ്രശ്നങ്ങൾക്കും പരിഹാരമാവില്ലേ?
ജീവിതത്തിന്റെ ഏതു മേഖലയെയും നിങ്ങൾ വിചാരിച്ചതിലും വേഗത്തിൽ ഗുണപരമായി മാറ്റിത്തീർക്കാൻ കഴിയുന്ന, അത്ര എളുപ്പത്തിൽ പിടികിട്ടാത്ത, ഒരു രഹസ്യമുണ്ടെന്നത് അതിശയകരമല്ലേ? അതിനു നിങ്ങൾ ദിവസം ആറു മിനിറ്റ് മാത്രം മാറ്റിവച്ചാൽ മതിയെന്നത് അതിലേറെ അതിശയമല്ലേ?
ആ വിസ്മയപ്പുലരിയിലേയ്ക്ക് മിഴി തുറക്കൂ.
ലോകമെമ്പാടുമുള്ള ആയിരക്കണക്കിനാളുകളുടെ ജീവിതത്തെ അടിമുടി മാറ്റിമറിച്ച, ഓരോ പുലരിയെയും അത്യധികം ഉന്മേഷത്തോടെ, ഉൽസാഹത്തോടെ, ഏകാഗ്രതയോടെ, വരവേൽക്കാൻ അവരെ പ്രാപ്തമാക്കിയ, ആറുശീലങ്ങൾ കരസ്ഥമാക്കൂ.
നിങ്ങളുടെ ഭാവനയിലുള്ള ഏറ്റവും അസാധാരണമായ ജീവിതത്തിന്റെ പുതിയ അദ്ധ്യായം ഇതാ ആരംഭിക്കുകയായി.