Description
ഭാവസുധ വ്യാഖ്യാനം
സത്യനിഷ്ഠരുംസാത്ത്വികഭക്തരും ആയ മാതാപിതാക്കളുടെ പുത്രന്‍. ചെറുപ്പത്തില്‍ത്തന്നെ ദേവിമാഹാത്മ്യം, ശിവാനന്ദലഹരി, വിഷ്ണുസഹസ്രനാമസ്‌തോത്രം ഇവ ഹൃദിസ്ഥമാക്കി. അമ്മയുടെ നിര്യാണശേഷം അച്ഛനെ ശുശ്രൂഷിച്ചും അദ്ധ്യാപക വൃത്തിയിലേര്‍പ്പെട്ടും കഴിഞ്ഞുകൂടി. പിതാവിന്റെയും തുടര്‍ന്ന് സഹധര്‍മ്മിണിയുടേയും ദേഹവിയോഗാനന്തരം നാലുവര്‍ഷം കഴിഞ്ഞപ്പോള്‍ കാശി ശൃംഗേരി മഠത്തിലെ അന്തേവാസിയായി. തുടര്‍ന്ന് കന്യാകുമാരി വിവേകാനന്ദാശ്രമത്തില്‍ ചേര്‍ന്ന് അവിടുത്തെ അദ്ധ്യാപകനായി. ഭഗവദ്ഗീതയില്‍ അവഗാഹം നേടിയത് ഇക്കാലത്താണ്.
എഴുപതു വര്‍ഷത്തെ നിത്യപാരായണത്തിലൂടെ വിഷ്ണുസഹസ്രനാമത്തെ ശ്വാസവായുപോലെ കുാതാനരന ഭക്തശിരോമണിയും ജ്ഞാനരൂപിയുമാണ് ഇദ്ദേഹം. വിഷ്ണുവിന്റെ അനന്തനാമങ്ങളില്‍ ആയിരം കോര്‍ത്ത വിഷ്ണുസഹസ്രനാമത്തിന് ഇദ്ദേഹം എഴുതിയ വ്യാഖ്യാനമാണ് ഭാവസുധ.
മലയാളത്തില്‍ ശിവസഹസ്രനാമത്തിനുള്ള ഒരേ ഒരു വ്യാഖ്യാനമാണ് രുദ്രപ്രി. അതുപോലെ ഖഡ്ഗമാലാസ്‌തോത്രത്തിന് മലയാളത്തില്‍ ഇതേവരെ ഒരു വ്യാഖ്യാനമുണ്ടായിട്ടില്ല. അത്ഭുതകരമായ കരവിരുതോടെയും അര്‍പ്പണബോധത്തോടെയും ഈ പണ്ഡിതവരേണ്യന്‍ അതിനും തയ്യാറായി. ഒപ്പം ലളിതാസഹസ്രനാമത്തിന് ബ്രഹ്മവിദ്യ എന്ന പേരില്‍ അതിവിപുലമായ ഒരു വ്യാഖ്യാനവും. ഇതെല്ലാം മലയാളികള്‍ക്ക് കാഴ്ചവച്ച ശേഷം അദ്ദേഹം 2001 ജൂണ്‍ മാസത്തില്‍ ഈശ്വരനില്‍ നിത്യവിശ്രമം തേടി.
Reviews
There are no reviews yet.