Book VIJAYAM SUNISCHITHAM
VIJAYAM-SUNISCHITHAM2
Book VIJAYAM SUNISCHITHAM

വിജയം സുനിശ്ചിതം

230.00

Out of stock

Author: ROBIN SHARMA Category: Language:   MALAYALAM
Publisher: DC Books
Specifications
About the Book

റോബിൻ എസ്. ശർമ്മ

‘വിജയം സുനിശ്ചിതം’ ജൂലിയൻ മാന്റിൽ എന്ന അതിപ്രശസ്തനായ അഭിഭാഷകന്റെ കഥയാണ്. തന്റെ അസന്തുലിതമായ ജീവിതശൈലി കാരണം അയാൾക്ക് ഒരു ദിവസം മാരകമായ ഹൃദയാഘാതമുണ്ടാവുന്നു. ശാരീരികമായ പതനത്തെത്തുടർന്നുണ്ടാകുന്ന ആദ്ധ്യാത്മിക പ്രതിസന്ധി മാന്റിലിനെ തന്റെ ജീവിതാവസ്ഥയെ നേരിടാനും ജീവിതത്തിലെ പരമപ്രധാനമായ ചോദ്യങ്ങൾക്ക് ഉത്തരം തേടാനും നിർബന്ധിതനാക്കുന്നു. സന്തോഷവും സാഫല്യവും കണ്ടെത്താമെന്ന് പ്രതീക്ഷിച്ച് അയാൾ പുരാതനമായൊരു സംസ്‌കാരത്തിലേക്ക്‌ അസാധാരണമായൊരു പ്രയാണമാരംഭിക്കുന്നു. അവിടെ തന്റെ മനസ്സിന്റെയും ശരീരത്തിന്റെയും ആത്മാവിന്റെയും ശക്തികളെ വിമുക്തമാക്കുകയും വർദ്ധിച്ച ആവേശത്തോടെയും ലക്ഷ്യത്തോടെയും ശാന്തിയോടെയും ജീവിക്കാൻ പഠിപ്പിക്കുന്ന ശക്തമായൊരു വ്യവസ്ഥ അയാൾ കണ്ടെത്തുകയും ചെയ്യുന്നു. കിഴക്കിന്റെ കാലാതീതമായ ആദ്ധ്യാത്മിക വിജ്ഞാനത്തെ പടിഞ്ഞാറിന്റെ ശക്തമായ വിജയതത്ത്വങ്ങളുമായി ഉജ്ജ്വലമായി യോജിപ്പിക്കുന്ന ആവേശകരമായ ഈ കഥ വർദ്ധിതമായ ധൈര്യത്തോടും മാനസിക​​സ്ഥൈര്യത്തോടും ആഹ്ലാദത്തോടുംകൂടി ജീവിക്കുവാൻ സഹായിക്കുന്ന പടിപടിയായുള്ള പാത കാണിച്ചുതരുന്നു. അമ്പതിലധികം ഭാഷകളിൽ വിവർത്തനം ചെയ്യപ്പെട്ട അന്തർദ്ദേശീയ തലത്തിൽ ബെസ്റ്റ് സെല്ലറായ ‘ദ മങ്ക് ഹു സോൾഡ് ഹിസ് ഫെറാറി’ എന്ന പുസ്തകത്തിന്റെ മലയാളപരിഭാഷ.

വിവർത്തനം: ജെനി ആൻഡ്രൂസ്

The Author

Description