Description
”ഉപരിപഠനം ആഗ്രഹിക്കുന്ന നിരവധി കുട്ടികള്‍ക്ക്, സാമ്പത്തികസൗകര്യം കുറവായതിനാല്‍ പഠനം തുടരാനാകാതെ നിരാശരാകേണ്ടി വരുന്നുണ്ട്. അതേസമയം കേന്ദ്രസംസ്ഥാന സര്‍ക്കാരുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ചാരിറ്റി ഫൗണ്ടേഷനുകളും മറ്റും ഏര്‍പ്പെടുത്തിയിട്ടുള്ള നിരവധി സ്‌കോളര്‍ഷിപ്പ് അവസരങ്ങളില്‍ നല്ലൊരു ശതമാനവും അപേക്ഷകരില്ലാതെ വര്‍ഷം തോറും ലാപ്‌സായി പോകുന്നുമുണ്ട്.
സാമ്പത്തികസൗകര്യം ലഭിക്കാത്തതിനാല്‍, പ്രതിഭാശാലിയിയ ഒരു വിദ്യാര്‍ത്ഥിക്ക് ഉപരിപഠനത്തിനുള്ള അവസരം നഷ്ടപ്പെടരുത്. സ്‌കോളര്‍ഷിപ്പിലൂടെ വിദേശയൂണിവേഴ്‌സിറ്റികളില്‍ ഉപരിപഠനം നടത്താനുള്ള അവസരങ്ങള്‍ ഏറെയുണ്ടിപ്പോള്‍. ഇന്ത്യയിലും വിദേശത്തുമുള്ള വിവിധ സ്‌കോളര്‍ഷിപ്പ് അവസരങ്ങളെക്കുറിച്ച് ലഭ്യമായ വിവരങ്ങളത്രയും ഈ പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഒപ്പം, സ്‌കോളര്‍ഷിപ്പുകള്‍ക്കു വേണ്ട എങ്ങിനെ തയ്യാറെടുക്കണമെന്നതിനെക്കുറിച്ച് രാജ്യാന്തരപ്രശസ്തനായ മൈന്‍ഡ് ട്രെയ്‌നറും സക്‌സസ് കോച്ചുമായ ഡോ.പി.പി.വിജയന്‍ നല്‍കുന്ന വിദഗ്ധനിര്‍ദേശങ്ങളും. സ്‌കോളര്‍ഷിപ്പ് ലഭിച്ച് ഉയര്‍ന്ന നേട്ടങ്ങളുണ്ടാക്കിയ പ്രതിഭാശാലികളെക്കുറിച്ചുള്ള പ്രചോദനാത്മകമായ ലഘു കുറിപ്പുകളും.
പഠനത്തില്‍ മികവു കാട്ടുന്ന വിദ്യാര്‍ത്ഥികള്‍ക്കും മാതാപിതാക്കള്‍ക്കും അദ്ധ്യാപകര്‍ക്കും മാര്‍ഗദര്‍ശകമായി സൂക്ഷിക്കാവുന്ന ഒരു സമ്പൂര്‍ണ്ണ ഗൈഡ്.
Reviews
There are no reviews yet.