Description
ഒരു സാധാരണ പത്രപ്രവര്‍ത്തകന്റെ ജീവിതം, ഒരാളും ജീവിക്കുന്നത് അയാളുടെ മാത്രം ജീവിതമല്ലെങ്കിലും, അത്രയൊക്കെ സാഹസികമോ ഒരു നോവലായി പരിണമിക്കാന്‍ മാത്രം സങ്കീര്‍ണ്ണമോ ആണോ? ആണെന്നു മാത്രമല്ല, അത്രയും സംഘര്‍ഷഭരിതമായ ജീവിതം മറ്റേതെങ്കിലും തൊഴില്‍മേഖലയിലുണ്ടോ എന്നും സംശയിക്കാന്‍ പ്രേരിപ്പിച്ച ദുര്‍ല്ലഭമല്ലാത്ത അനുഭവങ്ങള്‍ കൊടുത്ത ആധികാരികതയാണ്
ഈ നോവലിന്റെ അപൂര്‍വ്വത. പേരിലോ വിശദാംശങ്ങളിലോ വ്യത്യാസങ്ങളുണ്ടെങ്കിലും ഇതിലെ കഥാപാത്രങ്ങളോ സംഭവങ്ങളോ ജീവിച്ചിരുന്നവയാണ്, ജീവിക്കുന്നവയാണ്.
-കല്പറ്റ നാരായണന്‍
ചിത്രാംഗദനെന്ന വിചിത്രമായ കഥാപാത്രത്തിലൂടെ ദൃശ്യതയുടെ കാലത്തെ അടയാളപ്പെടുത്തുന്ന നോവല്‍