Description
വിചിത്രമീയമേരിക്കരയുടെ വായന ‘മധുരമൊരനുഭൂതി’യായി മാറുന്നതിനു പിന്നിലുള്ള ഘടകം ഭാഷയുടെ കാവ്യാത്മകതയാണ്. അമേരിക്കന്‍ ജീവിതത്തിന്റെ വൈചിത്ര്യങ്ങളും പ്രകൃതിയുടെ താളവും ചാഞ്ചാട്ടങ്ങളും
അതിന്റെ ചാരുത ഒട്ടും ചോര്‍ന്നുപോകാതെ,
വായനക്കാരിലേക്കെത്തിക്കുവാന്‍ ഗ്രന്ഥകാരനെ സഹായിച്ച
ഒരു ഘടകം ഈ ഭാഷയാണ്. കവിതയാണോ, കഥയാണോ, അനുഭവക്കുറിപ്പാണോ എന്നു തിട്ടം പറയാനാവാത്ത
ആശയക്കുരുക്കില്‍പ്പെട്ട് ഞാന്‍ വട്ടംചുറ്റിപ്പോയി എന്നതു നേര്.
-എ.പി. കുഞ്ഞാമു
അമേരിക്കന്‍ ജീവിതത്തിന്റെ വൈചിത്ര്യങ്ങളും
വൈവിധ്യങ്ങളും തനിമയോടെ അവതരിപ്പിക്കുന്ന പുസ്തകം