Description
ജെഫു ജൈലാഫ്
‘അലുമിനിയപ്പാത്രത്തിൽ ജീവനോടെ പിടിച്ചിട്ടാൽ
മീനുകൾ കിടന്നുഴയുന്ന ശബ്ദമാണ് നഗരത്തിന്…
കൊടുങ്കാറ്റിനെ ഉള്ളിലൊതുക്കിയ ഒറ്റയാൻ വൃക്ഷം…
വക്കോളമെത്തിയ കരച്ചിലിന്റെ മൗനമാണ് നിയോൺ വെളിച്ചത്തിന്…
അതിജീവിച്ചവരെ അഭയാർത്ഥികളെന്ന് വിളിക്കുന്നതോടെ ഒരു വംശത്തിന്റെ
തായ് വേരിൽ ആദ്യമുറിവ് ആഴത്തിൽ
വീഴുന്നു. മൗനം കുടിച്ച് കല്ലിച്ചുകിടക്കുന്ന
മണ്ണിന്റെ ഉള്ളറകളിലേക്ക് തുറക്കുന്നൊരു
വാതിലിന്റെ മേൽപ്പാളി പോലെ ഖബർ
മേഘങ്ങൾക്കുനേരെ വാ തുറന്നു കിടന്നു…’