Description
വി. സുരേഷ് കുമാർ
തെയ്യം കഴിഞ്ഞു തിരിച്ചു ഞങ്ങൾ യാത്ര ചെയ്യുമ്പോൾ കുഞ്ചു പറഞ്ഞു. ‘ഉഗ്രൻ തെയ്യം അച്ഛാ, താങ്ക്സ്…’
‘നമ്മുടെ നാട്ടിൽ എത്രയാണ് ഹീറോസ് അല്ലേ… നമ്മള് കുട്ടികൾ ആരും ഇതൊന്നും കാണുകയോ ആരും നമുക്ക് പറഞ്ഞു തരികയോ ചെയ്യുന്നില്ല. ഇപ്പോഴത്തെ ന്യൂജെൻ അച്ഛനമ്മമാർ ഭയങ്കര ബോറന്മാരാണ്. അവർക്ക് ഒന്നിനും സമയമില്ല. മൊബൈലും കുറെ ചോക്ലേറ്റും തന്നു നമ്മളെ മണ്ടന്മാരാക്കുകയാണ്… ‘
മലയാളത്തിലെ പുതുനിര കഥാകൃത്തുക്കളിൽ ശദ്ധേയനായ വി. സുരേഷ് കുമാറിന്റെ ഫിക്ഷനോട് തൊട്ടു നിൽക്കുന്ന തെയ്യം കഥകളുടെ വ്യത്യസ്തമായ ആവിഷ്കാരം.