Description
ഉറൂബ്
അമ്മ രണ്ടു കുട്ടികളുടെയും മുഖത്തേക്ക് നോക്കി. അവരുടെ മുല ചുരക്കുന്നുണ്ടായിരുന്നു. അവര്‍ വെളുത്ത കുട്ടിയേയും കറുത്തകുട്ടിയേയും മാറിലേക്കടുപ്പിച്ചു കെട്ടിപ്പുണര്‍ന്നു. ആ രണ്ടു കുഞ്ഞുങ്ങളും പുഞ്ചിരികൊള്ളുകയായിരുന്നു. അമ്മ സന്തോഷാശ്രുക്കള്‍ പൊഴിച്ചുകൊണ്ടു വിളിച്ചു:
”എന്റെ വെളുത്ത മോനെ…”
മലയാളത്തിലെ ക്ലാസിക്ക് ഫാന്റസിയെന്ന് വിശേഷിപ്പിക്കാവുന്ന വെളുത്തകുട്ടിയടക്കം എട്ടു മികച്ച ചെറുകഥകളുടെ സമാഹാരം. മികച്ച വായനാനുഭവം പകരുന്നു, ഉറൂബിന്റെ ഈ ശ്രദ്ധേയകഥകള്‍.