Description
സുനിൽ പരമേശ്വരൻ
വെള്ളിമനയുടെ നെടുകെയുള്ള പാതയിലൂടെ ജീപ്പ് ഇരമ്പിപ്പാഞ്ഞു പോയി. അതിനുള്ളിൽ ശ്വാസം മാത്രം ബാക്കിയുള്ള രണ്ടു സിംഹങ്ങൾ കിടന്നു. ഭൂമി കറങ്ങുന്നതും സൂര്യൻ കത്തിജ്വലിക്കാൻ തുടങ്ങുന്നതുമറിയാതെ…
ജീപ്പ് പറമ്പ് കഴിഞ്ഞ് മിഥിലയുടെ കൺമുമ്പിൽനിന്നു മറഞ്ഞപ്പോൾ നാണുനായർ തിരിഞ്ഞു കുഞ്ഞനന്തന്റെ മുഖത്തേക്ക് നോക്കി….
കുഞ്ഞനന്തൻ, നാണുനായർക്ക് അടുത്തേക്ക് നീങ്ങിയിരുന്ന് ഞരമ്പുകൾ പിടഞ്ഞ ആ കൈയിലേക്ക് പിടിച്ചു. ഭയംകൊണ്ട് വിറച്ചു വിറങ്ങലിച്ചിരുന്നു, ആ ശരീരം. അവർക്ക് ഇടയിൽനിന്ന് ഉതിർന്ന നിശ്ശബ്ദതയെ മുറിച്ചു മാറ്റി കുഞ്ഞനന്തൻ ചോദിച്ചു:
“നമ്മള് എങ്ങനാ നാണുമാമാ ഈ വെള്ളിമനയീന്ന് രക്ഷപ്പെടുക?”
സിരകളെ മരവിപ്പിക്കുന്ന ഉദ്യോഗദത്തമായ ഒരു മാന്ത്രിക നോവൽ. 2004-ൽ കേരളാ കൗമുദിയിലും, 2009-ൽ പുസ്തകരൂപത്തിലും പ്രസിദ്ധീകരിച്ച വെള്ളിമനയിലെ ഒരു പ്രസക്ത ഭാഗം. പത്തു വർഷങ്ങൾക്കിപ്പുറം ഈ നോവലിന്റെ രണ്ടാം പതിപ്പ് ഇറങ്ങുമ്പോൾ ഈ ഭാഗം യാഥാർഥ്യവുമായി ഏറെ പൊരുത്തപ്പെടുന്നു.
‘ഘോരമായ കർമം! ഭൂമിയുടെ അച്ചുതണ്ടിൽ ഭ്രമണം മെല്ലെ കുറയും. ഭൂമിദേവി തേങ്ങിക്കരയും. ഭൂമിയുടെ മേൽ പാപത്തിന്റെ ഹോമക്കറ വീഴും. മനുഷ്യൻ ചെയ്തുകൂട്ടുന്ന ക്രൂരകർമ്മത്തിന്റെ ഫലം ഭൂമിയിൽ ഐശ്വര്യം നഷ്ടമാക്കും. രാഹുകേതുക്കൾ ശക്തരാകും കടൽജലം ഭൂമിയിലേക്കു ഇരമ്പിക്കയറും ആരാധനാലയങ്ങൾ കടലിനടിയിലാകും വിശ്വാസങ്ങൾ നഷ്ടപ്പെടും ഭൂമിക്കു നാശം. ഒപ്പം വിശ്വാസങ്ങൾക്കും.’