Description
കുറഞ്ഞ മുതല്‍മുടക്കില്‍ മെച്ചപ്പെട്ട വരുമാനം പ്രതീക്ഷിക്കാവുന്ന ബിസിനസ് ആശയങ്ങളാണ് ഈ പുസ്തകത്തിലുള്ളത്. ഓരോ ബിസിനസിനോടുമൊപ്പം ആവശ്യമായ മൂലധനവും പ്രവര്‍ത്തന നിക്ഷേപവും പ്രതീക്ഷിക്കാവുന്ന പ്രതിമാസ വരുമാനവും ചേര്‍ത്തിരിക്കുന്നത് സംരംഭകര്‍ക്ക് സഹായകമായിരിക്കും. കൂടാതെ, വിവിധ വായ്പകള്‍, സാമ്പത്തിക സഹായങ്ങള്‍, സര്‍ക്കാര്‍ ഏജന്‍സികളുടെ പദ്ധതികള്‍, ജില്ലാ വ്യവസായ കേന്ദ്രങ്ങളുടെ വിവരങ്ങള്‍ തുടങ്ങി ഒരു സംരംഭകന്‍ അറിഞ്ഞിരിക്കേണ്ട എല്ലാ വിവരങ്ങളും പ്രത്യേകമായി ചേര്‍ത്തിട്ടുമുണ്ട്. മനോരമ സമ്പാദ്യം മാസികയില്‍ വ്യവസായ സംരംഭകര്‍ക്കുള്ള പംക്തി കൈകാര്യം ചെയ്യുന്നയാളാണ് പുസ്തകം തയ്യാറാക്കിയിട്ടുള്ളത്. സമ്പാദ്യത്തില്‍നിന്ന് തെരഞ്ഞെടുത്ത സംരംഭങ്ങള്‍ ഈ പുസ്തകത്തില്‍ ചേര്‍ത്തിരിക്കുന്നു
Reviews
There are no reviews yet.