Description
(പഠനം)
രഘുപ്രസാദ് നായര്‍കുഴി
“ഭാരത ഗ്രന്ഥസാഗരത്തിന്റെ നിയതമായ അർത്ഥം തിരഞ്ഞ് ശ്രമകരമായ ദൗത്യം ഭംഗിയായി നിറവേറ്റിയ ഈ ഗ്രന്ഥകാരനെ ഹൃദയംഗമമായി അഭിനന്ദിക്കുന്നു. വായനക്കാരുടെ ഉള്ളം കയ്യിലെ ആമലകീഫലമായി ഈ പുസ്തകം ഉപയോഗപ്പെടുത്താം. ഗ്രന്ഥകാരന് എല്ലാ ഭാവുകങ്ങളും നേരുന്നു.”
– ഡോ: ബി.സന്ധ്യ ഐ.പി.എസ്., എ.ഡി.ജി.പി. കേരളാ പോലീസ്
“ഓരോ വ്യക്തിയും ഗീതയുടെയും ഉപനിഷത്തുകളുടെയും സത്ത സ്വയം കണ്ടെത്തേണ്ടതുണ്ട്. അതുകൊണ്ടാണ് പുതു പുതു വ്യാഖ്യാനങ്ങൾ ആവശ്യമായി വരുന്നതും. ഓരോ ഉപനിഷത്തിനെയും കുറിച്ച് സാമാന്യമായി പ്രതിപാദിക്കണമെങ്കിൽ തന്നെ അഗാധമായ മനനവും കഠിനമായ തപസ്സും വലിയ അദ്ധ്വാനവും കൂടിയേ കഴിയൂ. ബൃഹദാരണ്യകം പോലെയും ഛാന്ദോഗ്യം പോലെയുമുള്ള വലിയ ഉപനിഷത്തുകൾ എത്രയും ഒതുക്കി, എന്നാൽ അവയുടെ ചൈതന്യം ഒട്ടും നഷ്ടമാകാതെ ഗ്രന്ഥകാരൻ ഇതിൽ പുനരാഖ്യാനം ചെയ്തിരിക്കുന്നു. പരമ്പരാഗതമായ വ്യാഖ്യാനങ്ങളെ സാമാന്യം സമഗ്രമായി ഉൾക്കൊണ്ടും തന്റേതായ നിഗമനങ്ങൾ ആവശ്യാനുസരണം മാത്രം വ്യാഖ്യാനത്തിൽ സന്നിവേശിപ്പിച്ചുമാണ് ഇതിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ഇതൊരു നിസ്സാരമായ നേട്ടമല്ല. ഗൃഹസ്ഥാശ്രമിയായിരിക്കേ തന്നെ ഗീതയും ഉപനിഷത്തുകളും ഇത്ര വ്യക്തമായും സമഗ്രമായും പുനരാഖ്യാനം ചെയ്യാനും വ്യാഖ്യാനിക്കാനും സാധിച്ചിരിക്കുന്നുവെന്നത് ഈ പുസ്തകത്തിന്റെ മൂല്യം വർദ്ധിപ്പിച്ചിരിക്കുന്നു.”
– കെ. ജയകുമാർ, റിട്ട; കേരള ചീഫ് സെക്രട്ടറി വൈസ് ചാൻസലർ, തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല