Description
1498ല്‍ കാപ്പാട് കടപ്പുറത്ത് വന്നിറങ്ങിയ പോര്‍ച്ചുഗിസ് നാവികന്നെനിലയില്‍ വാസ്‌കോ ഡ ഗാമ നമുക്ക് പരിചിതനാണ്. 1497 വസന്തകാലത്തെ ഒരു ഞായറാഴ്ച ലിസ്ബണില്‍നിന്ന് ആരംഭിച്ച് 1499-ല്‍ തിരിച്ചെത്തിയ ഗാമയുടെ ആദ്യ സമുദ്രപര്യടനത്തിന്റെ കഥയാണിത്. സാന്‍ റാഫേല്‍, സാന്‍ ഗബ്രിയേല്‍, സാന്‍ മിഗ്വേല്‍ എന്നീ മൂന്നു കപ്പലുകളില്‍ യാത്രതിരിച്ച നൂറു പേരടങ്ങുന്ന സംഘം, ഒരുപാട് അപകടഘട്ടങ്ങളും സാഹസങ്ങളും വെല്ലുവിളികളും നേരിട്ട് ഒടുവില്‍ തിരിച്ചെത്തുമ്പോള്‍ മൂന്നിലൊന്നുപേരേ ഉണ്ടായിരുന്നുള്ളൂ. കൊളംബസിന് തുല്യനെന്ന് അഭിമാനത്തോടും ആരാധനയോടും കൂടി യൂറോപ്യര്‍ അദ്ദേഹത്തെ വാഴ്ത്തിപ്പാടി.
ശൂരനും സ്ഥിരോത്സാഹിയും സാഹസികനുമായ വാസ്‌കോ ഡ ഗാമയുടെ കിഴക്കന്‍ കടലുകളിലൂടെയുള്ള ആദ്യ സഞ്ചാരത്തിന്റെ കഥ.
Reviews
There are no reviews yet.