Description
എ. വേണുഗോപാൽ
രാമായണം ഒരു ഇതിഹാസമെന്നതിലുപരി വൈദികസംസ്കാരത്തിൽ അധിഷ്ഠിതമായ പുരാതന ഭാരതത്തിന്റെ മിഴിവാർന്ന ചരിത്രമാണ്. ശ്രീരാമന്റെയും അയോധ്യയുടെയും ചരിത്രപശ്ചാത്തലം, അദ്ദേഹത്തിന്റെ ജീവിതത്തിൽ കടന്നുവരുന്ന വ്യക്തികൾ‚ അക്കാലത്തെ ജനങ്ങളുടെ സാമൂഹിക, സാംസ്കാരിക, സാമ്പത്തിക, ആത്മീയ ജീവിതചിത്രങ്ങൾ, ഇന്ത്യക്ക് അകത്തും പുറത്തും രാമായണത്തിന്റെ സ്വാധീനം തുടങ്ങിയവ ഇതിൽ പ്രതിപാദിക്കുന്നു. നിരവധി ഗ്രന്ഥങ്ങൾ പരിശോധിച്ച് ശാസ്ത്രസാങ്കേതികവിവരങ്ങൾ ശേഖരിച്ച്, രാമായണകാലഘട്ടത്തിലേക്ക് ശ്രീ.എ വേണുഗോപാൽ നടത്തുന്ന ചരിത്രസഞ്ചാരത്തിന്റെ അപൂർവ്വചാരുതയാർന്ന കൃതി.
ഭാരതസംസ്കാരത്തിന്റെ നൻമയെക്കുറിച്ചറിയാൻ ആഗ്രഹിക്കുന്നവർക്കും, ചരിത്രവിദ്യാർത്ഥികൾക്കും പ്രയോജനപ്രദമായ ഉത്തമപുസ്തകം.