Description
എലിസബത്ത് ഗാസ്കൽ
എലിസബത്ത് ഗാസ്കലിന്റെ വിഖ്യാത നോവലായ നോർത്ത് ആന്റ് സൗത്തിന്റെ പരിഭാഷ. വ്യവസായവല്ക്കരണത്തിന്റെ ആദ്യനാളുകളിൽ തൊഴിലാളികളും തൊഴിൽ ഉടമകളും തമ്മിൽ നിലനിന്ന സംഘർഷങ്ങളുടെ അകപ്പൊരുൾ തേടുന്ന കൃതി. മിൽട്ടൺ എന്ന സാങ്കല്പിക നഗരത്തിന്റെ പശ്ചാത്തലത്തിൽ വ്യാവസായിക വിപ്ലവം സാധാരണ ജനങ്ങളുടെ മേൽവരുത്തിയ മാറ്റങ്ങളെയും തൊഴിലാളി പണിമുടക്കുകളെയും തൊഴിലുടമകളുടെ തൊഴിലാളി വിരുദ്ധ നിലപാടുകളെയും ആഴത്തിൽ പരിശോധിക്കുന്ന കൃതി. തൊഴിലാളിവർഗ്ഗ സൂര്യോദയത്തിലേക്ക് വെളിച്ചം വീശുന്ന അനന്യസാധാരണമായ കൃതി.
വിവർത്തനം: കെ പി ബാലചന്ദ്രൻ