Description
കേരളീയ വാസ്തു സമ്പ്രദായമനുസരിച്ച് വീടു പണിയുന്നവര്‍ക്ക് അതെക്കുറിച്ച് കൂടുതല്‍ വ്യക്തത ലഭിക്കുന്നതിന് ഈ പുസ്തകം സഹായകമാകും. വാസ്തുവിധി പ്രകാരം വീടു നിര്‍മിക്കുമ്പോള്‍ എന്തെല്ലാം കാര്യങ്ങളാണ് പ്രത്യേകമായി ശ്രദ്ധിക്കേണ്ടതെന്ന് പ്ലാനുകളോടൊപ്പം നല്‍കിയിട്ടുള്ള അളവുകളും വാസ്തുനിര്ദേശങ്ങളും മറ്റു വിവരണങ്ങളും ഉപകരിക്കും. ഓരോരുത്തര്‍ക്കും ഓരോ ശൈലിയിലുള്ള വീടിനോടായിരിക്കും ആഭിമുഖ്യം. അതുപോലെ വസ്തുവിന്റെ കിടപ്പനുസരിച്ച് വീടുകളുടെ ദര്‍ശനവും വ്യത്യാസപ്പെട്ടിരിക്കും. അത്തരം കാര്യങ്ങള്‍ കൂടി കണക്കിലെടുത്താണ് പ്ലാനുകളോടൊപ്പം മുന്കാഴ്ചകള് (എലിവേഷന്) കൂടി ചേര്‍ത്തിരിക്കുന്നത്. ഏകശാല, ദ്വിശാല, ത്രിശാല, ചതുശ്ശാല (നാലുകെട്ട്) എന്നിങ്ങനെ നിര്മാണശൈലിയനുസരിച്ച് പ്ലാനുകള്‍ വര്‍ഗീകരിച്ചിട്ടുമുണ്ട്. വീടു പണിയാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഏറെ ഉപയോഗപ്രദമാകും ഈ പുസ്തകം.
Reviews
There are no reviews yet.