Description
സ്ത്രീകള്‍ ശക്തരാകുമ്പോള്‍ മാറുന്ന ലോകം
മെലിന്‍ഡ ഗേറ്റ്‌സ്
വിവര്‍ത്തനം: പ്രഭാ സക്കറിയാസ്
“ലോകത്താകമാനമുളള സ്ത്രീകളോടൊപ്പം വളരെ വർഷങ്ങൾ ജോലി ചെയ്തയാളാണ് മെലിൻഡ ഗേറ്റ്സ്. ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലും സ്ത്രീകൾക്ക് വില നൽകുകയും അംഗീകാരം നൽകുകയും ചെയ്യുന്ന തുല്യതയുളള ഒരു സമൂഹത്തിനായുളള ഒരു അടിയന്തിര വിജ്ഞാപനമാണ് ഈ പുസ്തകം. സർവ്വോപരി, ഐക്യത്തിനും ഉൾപ്പെടുത്തലിനും പരസ്പര ബന്ധങ്ങൾക്കും വേണ്ടിയുളള ഒരു ആഹ്വാനമാണിത്. ഈ സന്ദേശം നമുക്ക് ഏറ്റവും കൂടുതൽ ആവശ്യമുളള സമയമാണിത്.”
– മലാല യൂസഫ്സായി
“ധീരതയ്ക്കായുളള ഒരു അടിയന്തിരാഹ്വാനമാണ് ഈ പുസ്തകം. എന്നെപ്പറ്റിയും എന്റെ കുടുംബത്തെപ്പറ്റിയും എന്റെ ജോലിയെപ്പറ്റിയും ഈ ലോകത്തിന്റെ സാധ്യതകളെപ്പറ്റിയുമുളള എന്റെ ധാരണകളെ ഇത് മാറ്റിമറിച്ചു. മെലിൻഡ ഈ പുസ്തകത്തിൽ ശ്രദ്ധാർഹമായ വസ്തുതകളെ വികാരനിർഭരവും ധീരവുമായ കഥാഖ്യാനത്തോട് ചേർത്തുവയ്ക്കുന്നു. അവസാനപേജ് വായിച്ചതിനുശേഷവും നിങ്ങളുടെ ഹൃദയത്തിലും മനസ്സിലും തങ്ങിനിൽക്കുന്ന അപൂർവപുസ്തകങ്ങളിൽ ഒന്നാണിത്.”
-ബ്രെനെ ബ്രൗൺ, പി എച്ച് ഡി,
ന്യൂയോർക്ക് ടൈംസ് ബെസ്ററ് സെല്ലറായ ഡെയർ ടു ലീഡ് എന്ന പുസ്തകത്തിന്റെ രചയിതാവ്.
“സമൂഹത്തെ മുന്നോട്ടുകൊണ്ടുപോകാൻ-സ്ത്രീകളെ ശാക്തീകരിക്കാൻ- നാം എന്തുചെയ്യണമെന്ന് ലളിതമായും മനോഹരമായും വിശദീകരിക്കുന്ന ഒരു പുസ്തകമാണ് ഇത്. ലോകത്തിന്റെ എല്ലാ ഭാഗത്തും, ഓരോ തലങ്ങളിലും, സ്ത്രീകളാണ് സത്യത്തിൽ അവരുടെ സമൂഹങ്ങൾക്ക് ശിലാസദൃശമായ അടിത്തറയായി നിലകൊളളുന്നത്.”
-ട്രെവര്‍ നോവ
“മനക്കരുത്തിന്റെയും പ്രത്യാശയുടെയും ആഖ്യാനം മെനഞ്ഞെടുത്ത് മെലിൻഡ ഗേറ്റ്സ് നമ്മെ പ്രചോദിപ്പിക്കുകയും ആവേശം കൊളളിക്കുകയും ചെയ്യുന്നു. നിജസ്ഥിതിയെ വെല്ലുവിളിക്കാനും ഒരിക്കലും അതുമായി ധാരണയില്ലാതിരിക്കാനും അവർ നമ്മെ പ്രേരിപ്പിക്കുന്നു.”
– മെലഡി ഹോബ്സൺ
“ലിംഗസമത്വത്തെപ്പറ്റിയുളള പുസ്തകമാണ് ഇത്. അതിനെ കൂട്ടിത്തുന്നുന്ന സ്വർണ്ണനൂൽ അനുകമ്പയും. മെലിൻഡയുടേതിൽ നിന്ന് ഏറെ വ്യത്യസ്താനുഭവങ്ങളുളള സ്ത്രീകളുടേയും പെൺകുട്ടികളുടേയും ശബ്ദം ഉച്ചത്തിൽ നമ്മെ കേൾപ്പിക്കുകയാണ് ഈ പുസ്തകം. അവർ മെലിൻഡയെ ഒരുപാടു കാര്യങ്ങൾ പഠിപ്പിച്ചു. മനോഹരമായി രചിച്ച, കലാത്മകമായ ഈ ഓർമ്മപ്പുസ്തകത്തിലേക്ക് അവയിൽ നിന്ന് പഠിക്കാനും മെലിൻഡ ഗേറ്റ്സ് വായനക്കാരെ ക്ഷണിക്കുകയാണ്.
– പോൾ ഫാർമർ എം ഡി,
പാർട്ണേഴ്സ് ഇൻ ഹെൽത്തിന്റെ സഹസ്ഥാപകൻ.