Description
രാജീവ് ഒതയമംഗലത്തിന്റെ ഈ കുട്ടിക്കഥാസമാഹാരം
നമ്മുടെ വീട്ടിലെ ഏറ്റവും ഇളയകുഞ്ഞുങ്ങളെ സംബോധന
ചെയ്യുന്നവയാണ്. സ്വയം വായിക്കാന്‍ പ്രാപ്തരാകുന്ന
കാലത്തിനും മുമ്പ് മുതിര്‍ന്നവരുടെ സഹായത്തോടെ
അക്ഷരപ്പിച്ച നടക്കാന്‍ സഹായിക്കുന്ന പുസ്തകം.
കഥ മാത്രമല്ല, താളത്തില്‍ ചൊല്ലാവുന്ന പാട്ടുകളും
കുഞ്ഞുങ്ങളെ രസിപ്പിക്കുമെന്ന് രാജീവിനറിയാം.
കുഞ്ഞുങ്ങളുടെ മനസ്സില്‍ തങ്ങിനില്‍ക്കാനുതകുന്ന
കുഞ്ഞുകുഞ്ഞു സന്ദര്‍ഭങ്ങളാണ് ഓരോ
കഥയുടെയും പ്രമേയം.
സുഭാഷ് ചന്ദ്രന്‍
വായിച്ചുതുടങ്ങുന്ന കുട്ടികള്‍ക്ക് വായിച്ചുരസിക്കാനും
അക്ഷരം പഠിച്ചുതുടങ്ങുന്ന കുഞ്ഞുങ്ങള്‍ക്ക്
ചൊല്ലിക്കൊടുക്കാനും ലളിതമായ കുട്ടിക്കഥകള്‍