Description
ഉന്നതാത്മാക്കളുടെ ജീവരക്തം എം.കെ. സാനു
വിശ്വസാഹിത്യത്തിന്റെ വിശാലതയില്‍ വിഹ രിക്കുന്നതിനാണ് ഈ ഗ്രന്ഥം വായനക്കാരെ ക്ഷണിക്കുന്നത്. വിചിത്രമായ ലോകങ്ങള്‍ അവിടെ പ്രത്ൃക്ഷപ്പെടുന്നു. ഗഹനഭാവങ്ങള് പ്രസരിപ്പിക്കുന്ന കഥാപാത്രങ്ങളും. നിത്യബ ന്ധനത്തിലും സ്വതന്ത്രനായ പ്രോമിത്യൂസ്, പി താവിനെ വധിക്കുകയും മാതാവിനെ ഭാര്യ യാക്കുകയും ചെയ്ത ഈഡിപ്പസ്, പുണ്യം തേടുന്ന മനസ്സുമായി കൊലക്കുറ്റം ചെയ്ത റസ്ക്കോള്‍ നിക്കോവ്, മൃത്യുവിന്റെ സാന്നി ധ്യത്തില്‍ അസ്തിത്വത്തിന്റെ തനിമ ദര്‍ശിച്ച ഐവാന്‍ ഇലിയിച്ച്, ഏറ്റവും ഏകാകിയാണ് ഏറ്റവും കരുത്തനെന്നറിഞ്ഞ ഡോക്ടര്‍ സ്റ്റോ ക്മാന്‍, മനുഷ്യന്റെ സൃഷ്ടിയായിട്ടും മനുഷ്യ ന് ഭീഷണിയായി മാറിയ ഫ്രാങ്കന്‍സ്റ്റീന്‍… അങ്ങനെ പല കഥാപാത്രങ്ങളെയും ഈ ഗ്ര ന്ഥത്തില്‍ വായനക്കാരന് സന്ധിക്കുന്നു. അനായാസമായി വായിച്ചുപോകാന്‍ പ്രേരി പ്പിക്കുന്ന ആഖ്യാനലാളിത്യത്തോടുകൂടി വി ശ്വസാഹിത്യകൃതികളെക്കുറിച്ചു പ്രതിപാദി ക്കുന്ന ഈ ഗ്രന്ഥത്തിന്റെ നാഡികളില്‍ ഒരാ സ്വാദകന്റെ ജീവരക്തമാണ് തുടിക്കുന്നത്.