Description
സ്റ്റെഫാൻ സ്വെയ്ഗ്
ചരിത്രത്തിൽ നിന്ന് പിന്നിലേക്കുള്ള യാത്രയാണ് ഫാസിസം. ജീവിതത്തിന്റെ, ചരിത്രത്തിന്റെ രഥവേഗങ്ങൾക്ക് ഗതി നഷ്ടപ്പെട്ട് ഓർമ്മകൾ മരിച്ചുള്ള യാത്ര. കറുത്ത വിഷമഴ കൊണ്ട് ലോകം ഇരുണ്ട് പൊള്ളുന്ന പോലെ. കറുത്ത ജാലകക്കാഴ്ചകൾ കുറെക്കൂടി കറുത്തിരുണ്ട് പോകുന്നു. മധുര സംഗീതം ശ്രവിക്കേണ്ട കാതുകൾ അശാന്തിയുടെ ഇരുണ്ട ഖനികളിലേക്ക് ഏകാന്ത സഞ്ചാരം നടത്തുന്നു. ചരിത്രത്തെ വെല്ലുവിളിക്കുന്ന കറുത്ത ചായം പുരണ്ട മനസ്സുകൾ‚ മനുഷ്യകാമനകളുടെ ഭയാനകമായ സഞ്ചാരവഴികൾ, ചരിത്രത്തെ ഇരുണ്ട വിനാഴികകളിൽക്കൂടി നടത്തി, ആൾക്കൂട്ടത്തെ അശാന്തിയിലേക്കു നയിച്ച്, ഹൃദയത്തെ ഛിന്നഭിന്നമാക്കി സമൂഹത്തിന്റെ കൂട്ടായ സ്വപ്നങ്ങളെ വേരറ്റ് കരിച്ചു കളയുന്നു. പേനയിലെ മഷി ഉണങ്ങിത്തുടങ്ങും മുമ്പ് മാറ്റിയോ തിരുത്തിയോ എഴുതപ്പെടുന്ന ചരിത്രമാണ് ഫാസിസത്തിന്റേതെന്ന് ഈ പുസ്തകം ഒരിക്കൽക്കൂടി ഓർമ്മപ്പെടുത്തുന്നു.
പരിഭാഷ: ഏ.കെ. അബ്ദുൽ മജീദ്