Description
ഏതു നിറക്കാര്‍ക്കും മതസ്ഥര്‍ക്കും ദേശക്കാര്‍ക്കും സ്വാതന്ത്ര്യത്തോടെ വ്യാപരിക്കാവുന്ന, മാനവികതയുടെയും ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും സ്വന്തം മണ്ണിലൂടെ, തുര്‍ക്കിയിലൂടെയുള്ള പര്യടനത്തിന്റെ കുറിപ്പുകള്‍. മലകളും സമതലങ്ങളും കുഗ്രാമങ്ങളും വന്‍നഗരങ്ങളും ചെറുപട്ടണങ്ങളും തീരദേശങ്ങളും സമ്പൂര്‍ണ്ണ വിജനതകളുമെല്ലാം സഞ്ചാരപഥമാകുന്നു. ഒപ്പം, പേര്‍ഷ്യന്‍, ഗ്രീക്ക്, റോമന്‍, ബൈസാന്റിയന്‍, സെല്‍ജുക്ക്, ഓട്ടോമന്‍ സാമ്രാജ്യങ്ങളുടെ സംഭാവനയായ സംസ്‌കാര വൈവിദ്ധ്യങ്ങളുടെ നന്മതിന്മകള്‍ നിറഞ്ഞ മൂവായിരത്തിയഞ്ഞൂറോളം വര്‍ഷങ്ങളുടെ ചരിത്രത്തിലൂടെയും കടന്നുപോകുന്നു…
സക്കറിയയുടെ തുര്‍ക്കി യാത്രാരേഖകള്‍