Mathrubhumi Books

Availability: In Stock

തുടക്കങ്ങൾ

440.00 352.00 20% off

Author: Sachidanandan K Category: Language:   MALAYALAM
ISBN: ISBN 13: 9789349855533 Edition: 1 Publisher: Mathrubhumi
Specifications
Pages: 383
The Author

1946ല്‍ തൃശ്ശൂര്‍ ജില്ലയിലെ പുല്ലൂറ്റ് ജനനം. ഘടനാവാദാനന്തര സൗന്ദര്യമീമാംസയില്‍ ഡോക്ടര്‍ ബിരുദം. 25 വര്‍ഷത്തെ കോളേജധ്യാപനത്തിനുശേഷം കേന്ദ്ര സാഹിത്യഅക്കാദമിയുടെ ഇന്ത്യന്‍ ലിറ്ററേച്ചര്‍ ദൈ്വമാസികയുടെ പത്രാധിപരായി. പിന്നീട് അക്കാദമി സെക്രട്ടറി. അഞ്ചു സൂര്യന്‍, എഴുത്തച്ഛനെഴുതുമ്പോള്‍, പീഡനകാലം, വേനല്‍മഴ, ഇവനെക്കൂടി, വീടുമാറ്റം, മലയാളം, അപൂര്‍ണം, സംഭാഷണത്തിനൊരു ശ്രമം, വിക്ക്, സാക്ഷ്യങ്ങള്‍ തുടങ്ങി ഇരുപത് കവിതാസമാഹാരങ്ങള്‍. കുരുക്ഷേത്രം, സംവാദങ്ങള്‍ സമീപനങ്ങള്‍, സംസ്‌കാരത്തിന്റെ രാഷ്ട്രീയം, വീണ്ടുവിചാരങ്ങള്‍, മാര്‍ക്‌സിയന്‍ സൗന്ദര്യശാസ്ത്രം: ഒരു മുഖവുര തുടങ്ങി പതിനഞ്ച് ലേഖനസമാഹാരങ്ങള്‍. ശക്തന്‍തമ്പുരാന്‍, ഗാന്ധി എന്നീ നാടകങ്ങള്‍. പല ലോകം പല കാലം, മൂന്നു യാത്ര എന്നീ യാത്രാവിവരണങ്ങള്‍. ലോകകവിതയുടെയും ഇന്ത്യന്‍ കവിതയുടെയും പതിനഞ്ച് വിവര്‍ത്തന സമാഹാരങ്ങള്‍ തുടങ്ങി അമ്പത്തഞ്ച് കൃതികള്‍. ഇംഗ്ലീഷില്‍ കിറശമി ഘശലേൃമൗേൃല ജീശെശേീി െമിറ ജൃീുീശെശേീി,െ അൗവേീൃ െഠലഃെേ കൗൈല െഎന്നിങ്ങനെ രണ്ട് ലേഖനസമാഹാരങ്ങള്‍. ഇംഗ്ലീഷിലും മലയാളത്തിലുമായി എഡിറ്റു ചെയ്ത പന്ത്രണ്ട് പുസ്തകങ്ങള്‍. സ്വന്തം കവിതകളുടെ പരിഭാഷാസമാഹാരങ്ങള്‍ ഇംഗ്ലീഷ് (4), ഹിന്ദി (5), തമിഴ് (4), തെലുങ്ക്, കന്നട, ഗുജറാത്തി, ബംഗാളി, ആസ്സാമീസ്, ഒറിയ, ഉര്‍ദു, പഞ്ചാബി, ഫ്രഞ്ച്, ഇറ്റാലിയന്‍ എന്നീ ഭാഷകളില്‍. കവിത, ലേഖനം, നാടകം, യാത്രാവിവരണം എന്നിവയ്ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍. ഒമാന്‍ കേരള സെന്റര്‍ അവാര്‍ഡ്, ബഹ്‌റൈന്‍ കേരളസമാജം അവാര്‍ഡ്, ആശാന്‍ പുരസ്‌കാരം, ഓടക്കുഴല്‍ സമ്മാനം, പി.കുഞ്ഞിരാമന്‍നായര്‍ പുരസ്‌കാരം, ഉള്ളൂര്‍ പുരസ്‌കാരം, ഭാരതീയ ഭാഷാപരിഷത് ദില്‍വാരാ അവാര്‍ഡ്, ഗംഗാധര്‍ മെഹെര്‍ ദേശീയ കവിതാ പുരസ്‌കാരം, മണിപ്പൂര്‍ നഹ്‌റോള്‍ പ്രേമീ സമിതി ഭറൈറ്റര്‍ ഓഫ് ദി ഇയര്‍' തുടങ്ങി ഒട്ടേറെ ബഹുമതികള്‍. വിലാസം: 7സി, നീതി അപ്പാര്‍ട്ടുമെന്റ്, ഐ.പി. എക്സ്റ്റന്‍ഷന്‍, ഡല്‍ഹി 110092.

Description

അരനൂറ്റാണ്ടിലേറെയായി മലയാളിയുടെ കാവ്യഭാവുകത്വത്തെ നിരന്തരം പുതുക്കിക്കൊണ്ടിരിക്കുന്ന സര്‍ഗ്ഗസാന്നിദ്ധ്യമാണ് സച്ചിദാനന്ദന്‍. സാര്‍വ്വദേശീയവേദികളില്‍ മലയാളത്തെ മാത്രമല്ല ഇന്ത്യന്‍കവിതയെ പൊതുവായിത്തന്നെ അദ്ദേഹം പ്രതിനിധാനം ചെയ്യുന്നു. സച്ചിദാനന്ദന്റെ ‘തുടക്കങ്ങള്‍’ മലയാളത്തിലെ ആധുനികതയുടെ തുടക്കങ്ങള്‍ കൂടിയാണ്. അറുപതുകളിലും എഴുപതുകളിലും മലയാളിയെ പിടിച്ചുലച്ച അഞ്ചുസൂര്യന്‍, എഴുത്തച്ഛനെഴുതുമ്പോള്‍, കോഴിപ്പങ്ക്, സത്യവാങ്മൂലം, പനി, നാവുമരം, ബോധവതി തുടങ്ങിയ സമരതീക്ഷ്ണങ്ങളായ രചനകളാണ് ഈ സമാഹാരത്തെ സവിശേഷമാക്കുന്നത്.

അസ്തിത്വവാദത്തില്‍നിന്ന് ഇടതുപക്ഷത്തേക്കുള്ള ആദര്‍ശവ്യതിയാനത്തെ ഇക്കാലം അടയാളപ്പെടുത്തുന്നു; ഒപ്പം അടിയന്തരാവസ്ഥയിലേയും അതിനു മുമ്പും ശേഷവുമുള്ള ഇന്ത്യന്‍ ജീവിതാവസ്ഥയേയും. വ്യവസ്ഥിതിക്കെതിരായ ധിക്കാരമായും നിശ്ശബ്ദമാക്കപ്പെട്ടവന്റെ ശബ്ദമായും മലയാളകവിതയെ മാറ്റിമറിച്ച ആ പ്രക്ഷുബ്ധകാലത്തിന്റെ ഇടിമുഴക്കങ്ങളാണ് ഈ കൃതിയില്‍ പ്രതിദ്ധ്വനിക്കുന്നത്.

-പി.പി. രാമചന്ദ്രന്‍

You're viewing: THUDAKKANGAL 440.00 352.00 20% off
Add to cart
Shopping cart close