Description
ഓരോ വ്യക്തിയും ഓരോ പുസ്തകം സ്വന്തം
മനസ്സില്‍ എഴുതിക്കൊണ്ടിരിക്കുന്നു. സ്വന്തം
ജീവിതം എല്ലാവര്‍ക്കും ഒരു പുസ്തകമാണ്.
വ്യക്തമാക്കുന്നവനെ വ്യക്തി എന്നു
വിളിക്കുന്നു. സ്വന്തം ജീവിതംകൊണ്ട്
എന്തെങ്കിലുമൊരു കാര്യം വ്യക്തമാക്കുന്നുണ്ടെങ്കില്‍ അവരെല്ലാം വ്യക്തികളാണ്. ആ നിലയ്ക്കു
ചിന്തിച്ചാല്‍ ഇത്തരമൊരു അനുഭവക്കുറിപ്പുകള്‍ക്ക്
ഷെവലിയാര്‍ സി.ഇ. ചാക്കുണ്ണി സര്‍വ്വഥാ യോഗ്യനാണ്. വളരെ പ്രത്യേകതകള്‍ നിറഞ്ഞ ജീവിതമാണ്
അദ്ദേഹത്തിന്റേത്… ഒറ്റയിരുപ്പില്‍ ആരും ഈ കൃതി
വായിച്ചുപോകും. അതുകൊണ്ടുതന്നെ ഇത്
ഭേദപ്പെട്ട ഒരു കൃതിയാണെന്ന്
പറയാതിരിക്കാന്‍ വയ്യ.
-പി.ആര്‍. നാഥന്‍
വ്യവസായത്തിന്റെ അനന്തസാദ്ധ്യതകള്‍
ഉപയോഗപ്പെടുത്തുകയും അതില്‍ വിജയിക്കുകയും ചെയ്ത സി.ഇ. ചാക്കുണ്ണിയുടെ ആത്മകഥ.