Description
വിവിധ മണ്ഡലങ്ങളിലെ ഉന്നതര്‍, ആരാലും അറിയപ്പെടാത്ത സഹസ്രങ്ങള്‍; എല്ലാവരും തിരുമേനിയുടെ ആരാധകരായിരുന്നു; ആ മഹാത്മാവ് അവരുടെ സമാധാനവും, സത്യലോപം സംഭവിക്കുന്ന ഇക്കാലത്ത് ആ മഹാമനുഷ്യന്‍ ഒരു വിസ്മയം തന്നെയായിരുന്നു.
-എം.പി.വീരേന്ദ്രകുമാര്‍
മാധവസേവയിലും മാനവസേവയിലും ഒരേസമയം മുഴുകി ജീവിതം അര്‍ഥവത്താക്കിയ ധന്യപരുഷനാണ് അഞ്ഞം മാധവന്‍ നമ്പൂതിരി. ജീവിതത്തിലെ സങ്കീര്‍ണമായ ഏതൊരു പ്രശ്‌നത്തിനും ആ സവിധത്തില്‍നിന്നും സ്വസ്ഥതയും സമാധാനവും ലഭിച്ചിട്ടുള്ള വ്യക്തികള്‍ ധാരാളമാണ്. മനുഷ്യമനസ്സിലെ മാലിന്യങ്ങളെ അകറ്റി ഹൃദയശുദ്ധി വരുത്താന്‍ ഈശ്വരാരാധനയിലൂടെ സാധിക്കുമെന്ന് സ്വാനുഭവത്തിലൂടെ ബോധ്യപ്പെടുത്തിയ വ്യക്തിയാണദ്ദേഹം. ആഞ്ഞത്തിന്റെ ഭാഗവത സപ്താഹം ശ്രവിച്ച് നിരവധി ആളുകള്‍ ഭക്തിലഹരിയില്‍ മുഴുകിയിട്ടുണ്ട്.
തിരുനാമാചാര്യനായ ആഞ്ഞത്തിന്റെ ഈ ജീവചരിത്രം അദ്ദേഹത്തെക്കുറിച്ചുള്ള സ്മരണയിലൂടെ സമൂഹത്തിന് ആശ്വാസവും മനസ്സിന്റെ വിമലീകരണവും നല്കാന്‍ പ്രാപ്തനാണ്.
Reviews
There are no reviews yet.