Description
എല്ലാ പദങ്ങളുടെയും ആത്മാവു നഷ്ടപ്പെട്ട കെട്ട കാലത്താണ് നാം ജീവിക്കുന്നത് എന്ന തിരിച്ചറിവില്‍ നിന്നുകൊണ്ടുതന്നെ ഇന്ദുമേനോന്‍ സൃഷ്ടിക്കുന്ന ഭാഷ, ഭാഷയ്ക്കുള്ളിലെ ഭാഷ, അനുഭവപ്പെടുത്തുന്ന, തുറന്നുതരുന്ന പുതിയൊരു ലോകത്തിലേക്കുള്ള പ്രവേശനമാണ് ഇതിലെ ഓരോ കഥയും. ഒരേ സമയം കറുപ്പും ചുവപ്പും അതേ സമയം വയലറ്റും ലൈലാക്കും ഇവിടെ നിറഞ്ഞുനില്‍ക്കുന്നു. പ്രണയത്തിന്റെ ഒരു മാസ്മരികാന്തരീക്ഷം ഈ കഥകളുടെ അന്തരീക്ഷത്തെ നിര്‍മിക്കുന്നു.
പഠനം: ഡോ. മിനി പ്രസാദ്