Description
ഡാമൻ ഗാൽഗുട്ട്
വിവർത്തനം: രമാ മേനോൻ
ഒരു ആശുപത്രിയും അവിടെയെത്തുന്ന രോഗികളും ചികിത്സകരും അവരുടെ വ്യക്തിബന്ധങ്ങളും ചേർന്ന് പല വിതാനങ്ങളിൽ രൂപപ്പെടുന്ന മനുഷ്യബന്ധങ്ങളുടെ കഥയാണ് ഈ നോവൽ. ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനം കഥയുടെ ആന്തരശ്രുതിയായി നിലനിൽക്കുന്നുണ്ട്. രോഗം ഈ നോവലിൽ വ്യക്ത്യനുഭവമല്ല. സാമൂഹികാനുഭവവും രാഷ്ട്രീയാനുഭവവുമാണ്. ദക്ഷിണാഫ്രിക്കൻ നോവലിസ്റ്റ് ഡാമൻ ഗാൽഗുട്ടിന്റെ ലോക പ്രശസ്ത നോവലിന്റെ മികച്ച പരിഭാഷ.