Description
സ്വാമിനി ശിവാനന്ദ പുരി
1994ൽ കൊളത്തൂർ അദൈ്വതാശ്രമത്തിലെ അന്തേവാസിയായി. പൂജനീയ ചിദാനന്ദ പുരി സ്വാമിജിയുടെ ശിഷ്യത്വത്തിൽ വേദാന്തശാസ്ത്രങ്ങൾ അധ്യയനം ചെയ്തു. പൂജനീയ സ്വാമിജി 1995ൽ ബ്രഹ്മചര്യദീക്ഷയും 2010ൽ സന്ന്യാസദീക്ഷയും നൽകി അനുഗ്രഹിച്ചു. കഴിഞ്ഞ 24 വർഷങ്ങളായി ഗീതാജ്ഞാനയജ്ഞങ്ങളും ഉപനിഷദ് യജ്ഞങ്ങളും മറ്റ് പ്രഭാഷണങ്ങളും ചെയ്തുകൊണ്ട് സനാതനധർമപ്രചരണം നടത്തിവരുന്നു. 2012ൽ വടകര ഒതയോത്ത് ക്ഷേത്രപരിസരത്ത് നൂറുകണക്കിന് ആളുകളുടെ പങ്കാളിത്തത്തോടെ നടത്തിയ 108 ദിവസത്തെ ഗീതാജ്ഞാനയജ്ഞം ഏറെ ശ്രദ്ധേയമായി. അദ്വൈതാശ്രമത്തിന്റെ ഉപദേശകസമിതിയംഗം, ശ്രീശങ്കര ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി, അദ്വൈതാശ്രമം സത്സംഗം മാസികയുടെ മാനേജിങ് എഡിറ്റർ എന്നീ ചുമതലകൾ നിർവഹിക്കുന്നു.